സത്യം ബോധ്യപ്പെട്ടതില്‍ സന്തോഷം! സ്കൂള്‍ ബസ് ഡ്രൈവര്‍ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ് പോലീസ് കെട്ടിച്ചമച്ചതെന്നു കംപ്ലെയിന്‍റ്‌സ് അഥോറിറ്റി; സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Sureshകൊ​ച്ചി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​ൽ ഡ്രൈ​വ​ർ അ​ഞ്ചു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ് പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് പോ​ലീ​സ് കം​പ്ലെ​യി​ന്‍റ്സ് അഥോറിറ്റിയു​ടെ വി​ധി. ഈ ​കേ​സി​ൽ ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി കെ.​എ​സ്. സു​രേ​ഷി​നെ ഹാ​ർ​ബ​ർ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ധി പ​റ​യു​ക​യാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് കെ. ​നാ​രാ​യ​ണക്കു​റു​പ്പ്.

പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സു​രേ​ഷി​നു ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ 10 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ന​ൽ​ക​ണം. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഹാ​ർ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ​യാ​യി​രു​ന്ന ജോ​സ​ഫ് സാ​ജ​ൻ, എ​എ​സ്ഐ ആ​യി​രു​ന്ന പ്ര​കാ​ശ​ൻ, കോ​ണ്‍​സ്റ്റ​ബി​ളാ​യി​രു​ന്ന രാ​ജീ​വ​ൻ എ​ന്നി​വ​രി​ൽ നി​ന്ന് ഈ ​തു​ക ഈ​ടാ​ക്ക​ണ​മെ​ന്നും വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി. 50 ല​ക്ഷം രൂ​പ വ​രെ ന​ഷ്ട പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നു പ​രാ​തി​ക്കാ​ര​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​തി​നാ​യി ഹൈ​ക്കോ​ട​തി​യേ​യോ സു​പ്രീം​കോ​ട​തി​യേ​യോ സ​മീ​പി​ക്കാ​മെ​ന്നും ജ​സ്റ്റീ​സ് നാ​രാ​യ​ണക്കു​റു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ന് എ​ന്തു​കൊ​ണ്ടു ഹാ​ർ​ബ​ർ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ല. ഇ​ത് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നു പ​രാ​തി ന​ല്കി​യ കു​ട്ടി​യു​ടെ പി​താ​വും ഹാ​ർ​ബ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള സൗ​ഹൃ​ദം കാ​ര​ണ​മാ​ണെ​ന്നു ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തു​ന്നു. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ പി​താ​വും ഡ്രൈ​വ​റാ​യ സു​രേ​ഷും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

സ്കൂ​ൾ അ​ധി​കൃ​ത​ർ അ​നു​വ​ദി​ക്കാ​ത്ത സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്താ​നാ​വി​ല്ലെ​ന്ന സു​രേ​ഷി​ന്‍റെ നിലപാടാണ് തർക്കത്തിനു കാരണം. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന വ്യാ​ജ പ​രാ​തി ന​ൽ​കി സു​രേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു കം​പ്ലെ​യി​ന്‍റ​സ് അഥോറിറ്റി ക​ണ്ടെ​ത്തി.

കേ​സി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ഗു​രു​ത​ര വീ​ഴ്ച​വ​രു​ത്തി​യി​ട്ടു​ണ്ട്. അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി​യ​തൊ​ഴി​ച്ചാ​ൽ സ​സ്പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. കൂ​ടാ​തെ, ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യും ചെ​യ്തു.ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ ഒ​ന്നി​നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സു​രേ​ഷി​നെ പോ​ലീ​സ് ഗു​രു​ത​ര​മാ​യി മ​ർ​ദി​ച്ച​തി​നു തെ​ളി​വു​ള്ളതായും അദ്ദേഹം വ്യക്തമാക്കി.

സ​ത്യം ബോ​ധ്യ​പ്പെ​ട്ടതിൽ സന്തോഷം: സു​രേ​ഷ്

പ​ള്ളു​രു​ത്തി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​ൽ​വ​ച്ച് അ​ഞ്ചു വ​യ​സു​കാ​ര​നെ ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ് പോ​ലീ​സ് കെ​ട്ടി​ച്ച​മ​ച്ച​താണെന്ന പോ​ലീ​സ് കം​പ്ലെ​യി​ന്‍റ് അ​ഥോ​റി​ട്ടി​യു​ടെ വി​ധി, സു​രേ​ഷി​നു ജീ​വി​ത​ത്തി​ലേക്കു തിരിച്ചു​ക​യ​റാ​നു​ള്ള പി​ടി​വ​ള്ളി​യാ​യി. കേസുമായി ബന്ധപ്പെട്ട് ക്രൂരമായ പോലീസ് മർദനത്തിനിരയായ ഡ്രൈ​വ​ർ സുരേഷ് ഇതുവരെ പൂ​ര്‍​ണ​മാ​യി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തിട്ടില്ല.

വി​ദ​ഗ്ധ ചി​കി​ത്സ ലഭിച്ചാൽ മാത്രമേ സു​രേ​ഷി​നു വീണ്ടും ജോ​ലി ചെ​യ്യാ​ന്‍ സാ​ധിക്കൂ. ഭാ​ര്യ മി​നി ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ജോ​ലി​ക്ക് പോ​യാ​ണ് പ്രാ​യ​മാ​യ അ​ച്ഛ​നും അ​മ്മ​യു​മു​​ള്‍​പ്പെ​ടെ​യു​ള്ള കുടുംബത്തിന്‍റെ കാ​ര്യ​ങ്ങ​ള്‍ നോക്കുന്നത്. വേ​ദ​ന​ക​ള്‍​ക്കി​ട​യി​ലും സ​ത്യം ബോ​ധ്യ​പ്പെ​ട്ട് നീ​തി​യു​ടെ വെ​ളി​ച്ചം ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​തി​ലു​ള്ള സ​ന്തോ​ഷം സു​രേ​ഷ് മ​റ​ച്ചു​വ​യ്ക്കു​ന്നി​ല്ല.

Related posts