എംപിയെന്ന നിലയില്‍ ലഭിച്ച ശമ്പളം ഇതുവരെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല; നല്‍കുന്നത് പാവങ്ങള്‍ക്ക് ! സുരേഷ്‌ഗോപി പറയുന്നതിങ്ങനെ…

എംപി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.

ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഗോപി ടെലിഫോണിലൂടെ ഒരു ചാനല്‍ ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സുരേഷ് ഗോപി ആരോപിച്ചു.

നേമത്ത് മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി സ്ഥാനം രാജി വയ്ക്കണം എന്നോ വയ്ക്കേണ്ട എന്നോ പറയുന്ന പക്ഷങ്ങളില്‍പ്പെടുന്ന ആളല്ല താനെന്നും രാഷ്ട്രീയം അതല്ലെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.

മുരളീധരന്‍ ഒരു ഉരുക്കുകോട്ട തകര്‍ത്തുകൊണ്ട് പൊരുതി നേടിയ ‘ഒളിമ്പിക് ട്രോഫി’ നേമത്ത് ജയം ഉണ്ടാകാതെ, നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് മാത്രമേ താന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.താന്‍ ആശുപത്രി കിടക്കയില്‍ നിന്നുമാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment