അ​മ്മ​യ്ക്ക് വാ​ർ​ഷി​ക വ​രു​മാ​നം കൂ​ടു​ത​ൽ; മ​ക​ൻ വാ​ങ്ങി​യ വി​ക​ലാം​ഗ പെ​ൻ​ഷ​ൻ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ധ​ന​കാ​ര്യ​വ​കു​പ്പ്; മ​ണി​ദാ​സി​ന് സ​ഹാ​യ​വു​മാ​യി ബി​ജെ​പി നേ​താ​വ് സു​രേ​ഷ് ഗോ​പി

ചാ​ത്ത​ന്നൂ​ർ: ഭി​ന്ന​ശേ​ഷിക്കാ​ര​നാ​യ മ​ണി​ദാ​സി​ന് സ​ഹാ​യ​വു​മാ​യി ച​ല​ച്ചി​ത്ര താ​ര​വും ബിജെപി ​നേ​താ​വു​മാ​യ സു​രേ​ഷ്ഗോ​പി. ഒ​രു ല​ക്ഷം രൂ​പ ന​ല്കി സ​ഹാ​യി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി അ​റി​യി​ച്ചു.

മ​ണി​ദാ​സി​ന്‍റെ കു​ടും​ബം ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി സ​ർ​ക്കാ​രി​ൽനി​ന്നു കൈ​പ്പ​റ്റി​യ വി​ക​ലാം​ഗ പെ​ൻ​ഷ​ൻ തു​ക​യാ​യ 1.23 ല​ക്ഷം രൂ​പ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ചു ന​ല്ക​ണ​മെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ​ര​വൂ​ർ ക​ല​യ്ക്കോ​ട് സു​ധാ​നി​വാ​സി​ൽ ആ​ർ.​എ​സ്.

മ​ണി​ദാ​സി (27)ന്‍റെ അ​മ്മ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നെ​ന്നും 2022 മു​ത​ൽ ഇ​വ​രു​ടെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​തി​ന തു​ട​ർ​ന്ന് 2022 ൽ ​മ​ണി​ദാ​സി​ന്‍റെ വി​ക​ലാം​ഗ​പെ​ൻ​ഷ​ൻ ധ​ന​കാ​ര്യ വ​കു​പ്പ് റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ൾ ഏ​ഴ് ദി​വ​സ​ത്തി​ന​കം 1.23 ല​ക്ഷം രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വും ഇ​റ​ക്കി.മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​സം​ഭ​വ​മ​റി​ഞ്ഞ സു​രേ​ഷ് ഗോ​പി മ​ണി​ദാ​സി​നെ സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യി. മ​ണി​ദാ​സി​ന്‍റെ കു​ടും​ബ​വു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്.

Related posts

Leave a Comment