വി​ല കേ​ട്ടാ​ൽ വി​ശ്വ​സി​ക്കി​ല്ല..! ടൈ​റ്റാ​നി​ക്കി​ലെ മെ​നു, ബ്ലാ​ങ്ക​റ്റ്, പോ​ക്ക​റ്റ് വാ​ച്ച് തുടങ്ങിയവ ലേ​ല​ത്തി​ന്

ല​ണ്ട​ൻ: 111 വ​ര്‍​ഷം മു​മ്പ് ക​ട​ലി​ൽ മു​ങ്ങി​യ ആ​ഡം​ബ​ര യാ​ത്രാ​ക്ക​പ്പ​ലാ​യ ടൈ​റ്റാ​നി​ക് എ​ക്കാ​ല​വും വാ​ർ​ത്ത​ക​ളി​ലെ താ​ര​മാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ടൈ​റ്റാ​നി​ക്കി​ലെ പു​രാ​ത​ന വ​സ്തു​ക്ക​ളു​ടെ ലേ​ല​മാ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം തേ​ടു​ന്ന​ത്. ടൈ​റ്റാ​നി​ക്കി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രേ​യൊ​രു ഫ​സ്റ്റ് ക്ലാ​സ് ഡി​ന്ന​ർ മെ​നു കാ​ർ​ഡാ​ണ് ഇ​ത്ത​വ​ണ ലേ​ല​ത്തി​ലെ ഏ​റ്റ​വും വി​ശി​ഷ്ട വ​സ്തു. ഇ​ത് ലേ​ല​ത്തി​ല്‍ 71,87,390 രൂ​പ​യ്ക്കു വി​റ്റ് പോ​കു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ.

ആ​ഡം​ബ​ര​ക്ക​പ്പ​ലി​ല്‍ സാ​ധാ​ര​ണ​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​ത്യേ​ക ഭ​ക്ഷ​ണ മെ​നു ഉ​ണ്ടാ​യി​രു​ന്ന​ത്. ആ ​മെ​നു​വി​ല്‍ മു​ത്തു​ച്ചി​പ്പി, ബീ​ഫ്, സ്പ്രിം​ഗ് ലാം​ബ്, മ​ല്ലാ​ർ​ഡ് താ​റാ​വ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഭ​വ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് മെ​നു കാ​ർ​ഡി​ലെ അ​ക്ഷ​ര​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി മാ​ഞ്ഞ് തു​ട​ങ്ങി​യ​നി​ല​യി​ലാ​ണ്.

ഈ ​മെ​നു മാ​ത്ര​മ​ല്ല ലേ​ല​ത്തി​ലു​ള്ള​ത്. മെ​നു​വി​നെ​ക്കാ​ള്‍ വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​ന്നാ​ണ് ക​പ്പ​ലി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഡെ​ക്ക് ബ്ലാ​ങ്ക​റ്റ്. ഇ​തി​ന് ഒ​രു കോ​ടി രൂ​പ​വ​രെ വി​ല പ്ര​തീ​ക്ഷി​ക്കു​ന്നു. ക​പ്പ​ല്‍ ക​ട​ലാ​ഴ​ങ്ങ​ളി​ൽ മു​ങ്ങി​യ​പ്പോ​ള്‍ 1,500ല​ധി​കം പേ​ർ​ക്കു ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​തി​ജീ​വി​ച്ച​വ​രു​മാ​യി ന്യൂ​യോ​ർ​ക്കി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച ആ​ർ​എം​എ​സ് കാ​ർ​പാ​ത്തി​യ എ​ന്ന ര​ക്ഷാ​ക​പ്പ​ലി​ല്‍ ഈ ​ബ്ലാ​ങ്ക​റ്റും ക​ര​പ​റ്റി​യ​താ​യി വി​ശ്വ​സി​ക്കു​ന്നു.

1912 ഏ​പ്രി​ല്‍ 15ന് ​മ​ഞ്ഞു​മ​ല​യി​ല്‍ ഇ​ടി​ച്ചാ​ണ് ടൈ​റ്റാ​നി​ക്ക് മു​ങ്ങി​യ​ത്. ടൈ​റ്റാ​നി​ക് ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് ഏ​ഴ് ദി​വ​സം നീ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ക​ട​ലി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ ര​ണ്ടാം ക്ലാ​സ് യാ​ത്ര​ക്കാ​ര​നാ​യ സി​നാ​യ് കാ​ന്‍റ​റി​ന്‍റെ ശ​രീ​ര​ത്തി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത പോ​ക്ക​റ്റ് വാ​ച്ചും ലേ​ല​ത്തി​ലു​ണ്ട്.

ഈ ​പോ​ക്ക​റ്റ് വാ​ച്ചി​ന് ലേ​ല​ത്തി​ൽ 82,11,520 രൂ​പ വ​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. മൂ​ന്നാം ക്ലാ​സ് യാ​ത്ര​യ്ക്കു​ള്ള താ​രി​ഫു​ക​ള്‍ പ​ര​സ്യം ചെ​യ്ത് നി​റം മ​ങ്ങി​ത്തു​ട​ങ്ങി​യ ബ്രോ​ഡ്‌​സൈ​ഡ് പോ​സ്റ്റ​റും ലേ​ല​ത്തി​ലു​ണ്ട്. ന​വം​ബ​ര്‍ 11ന് ​വി​ൽ​റ്റ്ഷെ​യ​റി​ലെ ഡി​വൈ​സെ​സി​ലെ ഹെ​ൻ​റി ആ​ൽ​ഡ്രി​ഡ്ജ് ആ​ൻ​ഡ് സ​ൺ ലി​മി​റ്റ​ഡി​ൽ ലേ​ലം ന​ട​ക്കും.

Related posts

Leave a Comment