തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് ഭാഗ്യയുടേയും ശ്രേയസ് മോഹന്റേയും വിവാഹം നടന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി വിവാഹ റിസപ്ഷനുകള്‍ നടന്നിരുന്നു.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സിനിമാക്കാർക്കും വേണ്ടിയുള്ള വിവാഹ റിസപ്ഷന് തിരുവനന്തപുരത്തും കൊച്ചിയിലുമായി നടന്നു. നിരവധി ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. റിസപ്ഷനിൽ മകൾ ഭാഗ്യയെ ട്രോളി സംസാരിച്ച സുരേഷ് ഗോപിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നവദമ്പതികളെ അനുഗ്രഹിക്കുന്നതിന് ചാക്കോച്ചനും കുടുംബവും വേദിയിലേക്ക് വന്നപ്പോഴായിരുന്നു സുരേഷ് ഗോപി മകളെ ട്രോളിയത്. ഭാഗ്യയുടെ കുട്ടിക്കാലത്തെ സെലിബ്രറ്റി ക്രെഷ് കുഞ്ചാക്കോ ബോബൻ ആയിരുന്നു എന്നാണ് സുരേഷ് ഗോപി വെളിപ്പെടുത്തിയത്.
‘കുഞ്ചാക്കോ ബോബന്റെ വിവാഹം കഴിഞ്ഞപ്പോൾ മേ.. മേ.. എന്ന് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി ഈ വേദിയിൽ നിൽക്കുന്നത്’ എന്നു പറഞ്ഞാണ് സുരേഷ് ഗോപി ഭാഗ്യയെ ട്രോളിയത്. ചാക്കോച്ചൻ പ്രിയയെ വിവാഹം കഴിച്ച ദിവസം ഭാഗ്യ ഒരുപാട് കരഞ്ഞിരുന്നു. ആ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി ശ്രേയസിന്റെ കൈ പിടിച്ച് കൂടെ നിൽക്കുന്നതെന്നാണ് സുരേഷ് ഗോപി വേദിയിൽ വച്ച് പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ വളരെ വേഗത്തിൽ തന്നെ വൈറലായി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.