സിഡ്നിയിൽ അൾത്താരയിൽ ബിഷപ്പിനു കുത്തേറ്റു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി ന​ഗ​ര​ത്തി​ൽ പ​ള്ളി​യി​ൽ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ബി​ഷ​പ്പി​നെ അ​ക്ര​മി ക​ത്തി​ക്കു കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. അ​സീ​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ മെ​ത്രാ​ൻ മാ​ർ മാ​റി ഇ​മ്മാ​നു​വേ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​റ്റു മൂ​ന്നു പേ​ർ​ക്കു​കൂ​ടി പ​രി​ക്കു​ണ്ട്. ആ​രു​ടെ​യും ജീ​വ​നു ഭീ​ഷ​ണി​യി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.

ആ​ക്ര​മ​ണം ന​ട​ത്തി​യ പു​രു​ഷ​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ജ​ന​ങ്ങ​ൾ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. സി​ഡ്നി​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ത്തി​യാ​ക്ര​മ​ണ​മാ​ണി​ത്.

സി​ഡ്നി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​ത്തി​ലെ വൈ​ക്‌​ലി പ്ര​ദേ​ശ​ത്തു സ്ഥി​തി ചെ​യ്യു​ന്ന ക്രൈ​സ്റ്റ് ദ ​ഗു​ഡ് ഷെ​പ്പേ​ർ​ഡ് പ​ള്ളി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ബി​ഷ​പ് ബൈ​ബി​ൾ ക്ലാ​സ് എ​ടു​ത്തു​കൊ​ണ്ടി​രി​ക്കേ അ​ക്ര​മി അ​ൾ​ത്താ​ര​യി​ൽ ക​യ​റി ശി​ര​സ്സിനു നേ​ർ​ക്ക് പ​ല​വ​ട്ടം കു​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ലൂ​ടെ പ​ള്ളി​ക്കു പു​റ​ത്തു​ള്ള വി​ശ്വാ​സി​ക​ളും ആ​ക്ര​മ​ണം നേ​രി​ട്ടു ക​ണ്ടു.

ആ​ക്ര​മ​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ പ​ള്ളി​ക്കു സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ നൂ​റു​ക​ണ​ക്കി​നു പേ​ർ പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച സി​ഡ്നി​യു​ടെ കി​ഴ​ക്ക​ൻ പ്രാ​ന്ത​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.

Related posts

Leave a Comment