ബി​ജെ​പി മോ​ഹം ഫ്രീ​സ​റി​ല്‍! കേ​ര​ള​ത്തി​ല്‍ ഒ​രു ലോ​ക്‌​സ​ഭാ സീ​റ്റ് എ​ന്ന മോ​ഹം പൂ​വ​ണി​ഞ്ഞി​ല്ലെ​ങ്കി​ലും എ​ല്ലാ​യി​ട​ത്തും വോ​ട്ട് കൂ​ടി; തു​ണ​ച്ച​ത് സു​രേ​ഷ്‌​ഗോ​പി​യു​ടെ താ​ര​പ്ര​ഭ​മാ​ത്രം; 2014-2019- വ​ര്‍​ധി​ച്ച വോ​ട്ടു​ക​ള്‍ ഇങ്ങനെ…

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ ഒ​രു ലോ​ക്‌​സ​ഭാ സീ​റ്റ് എ​ന്ന മോ​ഹം പൂ​വ​ണി​ഞ്ഞി​ല്ലെ​ങ്കി​ലും മ​ല്‍​സ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ല്ലൊം ബി​ജെ​പി​ക്ക് വോ​ട്ടു​കൂ​ടി.​ പ്ര​തീ​ക്ഷി​ച്ച​ത്ര​യും വോ​ട്ട് വ​ര്‍​ധി​ച്ചി​ല്ലെ​ങ്കി​ലും എ​തി​രാ​ളി​ക​ള്‍​ക്കി​യി​ല്‍ മു​ഖം ര​ക്ഷി​ക്കാ​വു​ന്ന​ത​ര​ത്തി​ലേ​ക്ക് ഈ ​ക​ണ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​ണ് നേ​താ​ക്ക​ളു​ടെ ശ്ര​മം.

അ​തേ​സ​മ​യം അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഇ​ത്ര​യും അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ഇ​ത്ര​യും​ വോട്ടു​ക​ള്‍ വ​ര്‍​ധി​ച്ചാ​ല്‍​മ​തി​യോ എ​ന്ന ചോ​ദ്യ​വും പാ​ര്‍​ട്ടി​ക്കി​ട​യി​ല്‍ നി​ന്നും ഉ​യ​രു​ന്നു. ജ​യി​ക്കാ​ന്‍ ക​ഴി​യു​ന്ന പാ​ര്‍​ട്ടി​യാ​യി ബി​ജെ​പി​യെ ആ​ളു​ക​ള്‍ കാ​ണു​ന്നി​ല്ലെ​ന്ന് വി.​മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​രി​ച്ച​തും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. യു​വാ​ക്ക​ള്‍ കൂ​ടു​ത​ലാ​യി പാ​ര്‍​ട്ടി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​മ്പോ​ഴും പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

അ​തേ​സ​മ​യം ബി​ജെ​പി സ​ര്‍​വ​സ​ന്നാ​ഹ​വും ഉ​പ​യോ​ഗി​ച്ച് പ്ര​ച​ാര​ണം ന​ട​ത്തി​യി​ട​ങ്ങ​ളി​ല്‍ വോ​ട്ട് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം കൂ​ടു​ക​യും ചെ​യ്തു. ഇ​തി​ല്‍ സു​രേ​ഷ് ഗോ​പി​ മ​ത്സ​രി​ച്ച തൃ​ശൂ​രി​ലാ​ണ് എ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട്് വ​ര്‍​ധി​ച്ച​ത്.​ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ര​പ്ര​ഭ​ത​ന്നെ​യാ​ണ് ഇ​തി​ന് കാ​ര​ണം. 1,91,141 വോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ സു​രേ​ഷ് ഗോ​പി​ക്ക് വ​ര്‍​ധി​ച്ച​ത്. അ​വ​സാ​ന​നി​മി​ഷ​മാ​ണ് സു​രേ​ഷ് ഗോ​പി ഇ​വി​ടെ മ​ത്സരി​ക്കാ​ന്‍ എ​ത്തി​യ​ത്. പ്ര​ച​ാര​ണ​ത്തി​ന് അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത് 15 ദി​വ​സ​വും. 2009-ല്‍ ​ബി​ജെ​പി 1,02,681 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ സു​രേ​ഷ്‌​ഗോ​പി ഇ​വി​ടെ നേ​ടി​യ​ത് 2,93,822 വോ​ട്ടു​ക​ളാ​ണ്.

കെ.​സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ച്ച പ​ത്ത​നം​തി​ട്ട​യി​ല്‍ 1,58,442 വോ​ട്ടു​ക​ള്‍ വ​ര്‍​ധി​ച്ചു. 2014-ല്‍ 1,38,954 ​വോ​ട്ടു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ശ​ബ​രി​മ​ല​വി​ജ​യം ആ​ളി​ക​ത്തി​യ​തോ​ടെ 2,97,396 വോ​ട്ടു​ക​ള്‍ നേ​ടാ​ന്‍ സു​രേ​ന്ദ്ര​നാ​യി. ആ​റ്റി​ങ്ങ​ലി​ല്‍ ശോ​ഭാ സു​രേ​ന്ദ്ര​ന്‍ 1,57,553 വോ​ട്ടു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ 90,528 വോ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് 2,48,081 വോ​ട്ടു​ക​ളി​ലേ​ക്ക് കു​തി​ച്ചു.

ഇ​ട​തു​മു​ന്ന​ണി​യ ഏ​ക വി​ജ​യം നേ​ടി​യ ആ​ല​പ്പു​ഴ​യി​ല്‍ 1,44678 വോ​ട്ടു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ എം.​എ​ന്‍ രാ​ധാ​കൃ​ഷ്ണ​നാ​യി.43.051 വോ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് രാ​ധാ​കൃ​ഷ്ണ​ന്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ അ​ത് 1,87,729 ആ​യി. കോ​ട്ട​യ​ത്ത് പി.​സി. തോ​മ​സി​ന് 1,10,778 വോ​ട്ടു​ക​ള്‍ കൂ​ടി.44,357 വോ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്1,55,135 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു.​അ​തേ​സ​മ​യം ബി​ജെ​പി വ​ലി​യ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് കു​ടി​യ​ത് 33,806 വോ​ട്ടു​ക​ള്‍​മാ​ത്ര​മാ​ണ്.

ബി​ജെ​പി​ക്ക് ല​ക്ഷ​ത്തി​ല്‍ താ​ഴെ​മാ​ത്രം വോ​ട്ട് വ​ര്‍​ധി​ച്ച മ​ണ്ഡ​ല​ങ്ങ​ള്‍

2014-2019- വ​ര്‍​ധി​ച്ച വോ​ട്ടു​ക​ള്‍ എ​ന്നി​ങ്ങ​നെ
——————————————

കാ​സ​ര്‍​ഗോ​ഡ് 1,72,826-1,76,049- 3,223
ക​ണ്ണൂ​ര്‍ 51,636-68,509-16,873
വ​ട​ക​ര-76,313-80,128-3,815
വ​യ​നാ​ട്(​ബി​ഡി​ജെ​എ​സ്) 80,752-78,816-1,936
കോ​ഴി​ക്കോ​ട്-1,15,760-1,61,216-45,456
നാ​ദാ​പു​രം:64,705-82,332-17,627
പൊ​ന്നാ​നി:75,212-1,10603-35,391
പാ​ല​ക്കാ​ട്:1,36587-2,18,556-81,969
ആ​ല​ത്തൂ​ര്‍:87,803-89,837-2034
ചാ​ല​ക്കു​ടി: 92,848-1,54,159-61,311
എ​റ​ണാ​കു​ളം:99,003-1,37,749-38,746
ഇ​ടു​ക്കി(​ബി​ഡി​ജെ​എ​സ്)-50,438-78648-28210
മാ​വേ​ലി​ക്ക​ര: (ബി​ഡി​ജെ​എ​സ് 79,743-1,33,546-53,803
കൊ​ല്ലം: 58,671-1,03,339-44,668
തി​രു​വ​ന​ന്ത​പു​രം:2,82,336-3,16,142-33,806

Related posts