കണ്ടകശനി കൊണ്ടേ പോകൂ ..! ശ​ബ​രി​മ​ല വി​ഷ​യം എ​ൽ​ഡി​എ​ഫി​നു ദോ​ഷം ചെ​യ്തെ​ന്ന് ബാ​ലകൃ​​ഷ്ണ​പി​ള്ള

കൊ​ല്ലം: ശ​ബ​രി​മ​ല വി​ഷ​യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു ദോ​ഷം ചെ​യ്തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​നേ​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള. ശ​ബ​രി​മ​ല വി​ഷ​യം സ​ർ​ക്കാ​ർ കൈ​കാ​ര്യം ചെ​യ്ത​ത് ശ​രി​യാ​യി​ല്ല. ഇ​ത​ര മ​ത​സ്ഥ​രേ​യും ഇ​ത് സ്വാ​ധീ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തും തി​രി​ച്ച​ടി​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സം കാ​ത്തു​കൊ​ണ്ട​ല്ലാ​തെ ശ​ബ​രി​മ​ല പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കി​ല്ല. സ​ർ​ക്കാ​ർ എ​ത്ര ശ​ക്തി പ്ര​യോ​ഗി​ച്ചാ​ലും ആ ​വി​കാ​രം മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ​ടു​ത്ത​ത് ശ​രി​യാ​യ നി​ല​പാ​ടാ​യി​രു​ന്നു. വി​ശ്വാ​സ സം​ര​ക്ഷ​ണ നി​ല​പാ​ടാ​യി​രു​ന്നു എ​ൻ​എ​സ്എ​സി​ന്‍റേ​തെ​ന്നും ബാ​ല​കൃ​ഷ്ണ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts