കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലെ സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര: സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി ഇ​ങ്ങ​നെ​യൊ​രു സം​വി​ധാ​നം ഒ​രു​ക്കി​യ​ത് ന​ന്നാ​യി, ദീ​ര്‍​ഘ​കാ​ലം തു​ട​രാ​ന്‍ സാ​ധി​ക്ക​ട്ടെ; സു​രേ​ഷ് ഗോ​പി

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലെ സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര പ​ദ്ധ​തി​യെ പി​ന്തു​ണ​ച്ച് കേ​ന്ദ്ര​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി. സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി ഇ​ങ്ങ​നെ​യൊ​രു സം​വി​ധാ​നം ഒ​രു​ക്കി​യ​ത് ന​ന്നാ​യെ​ന്നും വി​ജ​യം ആ​ശം​സി​ക്കു​ന്നെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ഈ ​പ​ദ്ധ​തി രാ​ജ്യ​ത്ത് പ​ല സം​സ്ഥാ​ന​ങ്ങ​ളും ഇ​തി​ന​കം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. വ​ള​രെ ന​ല്ല പ​ദ്ധ​തി​യാ​ണി​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക കെ​ല്‍​പ്പ് അ​നു​സ​രി​ച്ചാ​ണ് അ​ത് ചെ​യ്യു​ന്ന​ത്. സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ന്ന​തോ​ടെ കൂ​ടി ഇ​തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ഇ​ന്ന​ത്തെ കാ​ല​ത്ത് പു​രു​ഷ​ന്‍​മാ​രെ​ക്കാ​ള്‍ സ്ത്രീ​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്നു. അ​വ​ര്‍​ക്ക് ഇ​ത് വ​ലി​യ സ​ഹാ​യ​ക​മാ​കും. ദീ​ര്‍​ഘ​കാ​ലം തു​ട​രാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ര്‍​ഥി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടി​നെ​ക്കാ​ള്‍ ധ​ന​കാ​ര്യ​ത്തി​ല്‍ വി​രു​ത് ഉ​ള്ള​യാ​ളാ​ണ് സി​പി ജോ​ണ്‍. മു​ഖ്യ​മ​ന്ത്രി​യും സി​പി ജോ​ണും ചേ​ര്‍​ന്ന് ഇ​തി​നെ ന​ല്ല വ​ഴി​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ക​രു​ത്ത് ഉ​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment