രാ​ജ്യ​സ​ഭാം​ഗ​ത്തി​നു ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ല; സു​രേ​ഷ്ഗോ​പി​ക്കെ​തി​രെ പ​രാ​തി ന​ൽ​കുമെന്ന്‌ ടി.​എ​ൻ. പ്ര​താ​പ​ൻ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ പറയുന്നത്…

തൃ​ശൂ​ർ: രാ​ജ്യ​സ​ഭ​യി​ലേ​ക്കു നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട അം​ഗ​ത്തി​നു പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ലെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി.

ഇ​തി​നെ​തി​രെ പ​രാ​തി ന​ൽ​കു​ക​യും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് നീ​ങ്ങു​ക​യും ചെ​യ്യു​മെ​ന്ന് പ്ര​താ​പ​ൻ പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു മ​ത്സ​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ രാ​ഷ്ട്ര​പ​തി നോ​മി​നേ​റ്റ് ചെ​യ്ത ആ​ളെ​ന്ന നി​ല​യി​ൽ സു​രേ​ഷ് ഗോ​പി പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തു രാ​ഷ്ട്ര​പ​തി​യെ വ​രെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.

നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ്ര​താ​പ​ൻ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ സു​രേ​ഷ് ഗോ​പി​ക്ക് മ​ത്സ​രി​ക്കാ​ൻ ത​ട​സ​മി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ബി​ജെ​പി അം​ഗ​ത്വം എ​ടു​ത്തു​വെ​ന്നും രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment