സ​ര്‍വം​സ​ഹ​യാ​യി ഒ​തു​ങ്ങാ​തെ  സ്ത്രീ​ക​ള്‍ അ​തി​ജീ​വ​ന​ത്തി​ന്‍റെ മാ​തൃ​ക​ക​ളാ​ക​ണമെന്ന് ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കരുനാഗപ്പള്ളി: അ​തീ​ജീ​വ​ന​ത്തി​ന്‍റെ മാ​തൃ​ക​ക​ളാ​കാ​ന്‍ സ്ത്രീ​ക​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണ്‍ ക്ല​ബി​ല്‍ ആ​രം​ഭി​ച്ച ത്രി​ദി​ന റീ​ജി​യ​ണ​ല്‍ വി​മെ​ന്‍ കോ​ണ്‍​ക്ലേ​വ് പെ​ണ്ണ​കം ഉ​ദ്ഘാ​ട​നം ചെയ്ത് ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ര്‍വം​സ​ഹ​യാ​യി ഒ​തു​ങ്ങാ​തെ സ്വ​ന്തം സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നും അ​ര്‍​ഹ​മാ​യ​ത് നേ​ടി​യെ​ടു​ക്കാ​നും സ്ത്രീ​ക​ള്‍ പ​രി​ശ്ര​മി​ക്ക​ണം. പൊ​തു​വി​ഷ​യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ​ത്തി​ന് വ​ഴി​കാ​ട്ടാ​ന്‍ ക​ഴി​യു​ന്ന ഒ​രു വ​നി​താ നേ​തൃ​നി​ര കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഈ ​ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ശം​സാ​ര്‍​ഹ​മാ​ണെന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ശ​ബ്ദ​മാ​യി സ​ഹി​ക്കു​മ്പോ​ഴാ​ണ് സ്ത്രീ​ക​ള്‍​ക്ക് വീ​ണ്ടും അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രു​ന്ന​തെ​ന്നും അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പി. ​അ​യി​ഷ പോ​റ്റി എംഎ​ല്‍​എ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ജി. സ​ന്തോ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​മ​ന്‍ കോ​ണ്‍​ക്ലേ​വ് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ത​ങ്ക​മ​ണി​പി​ള്ള, മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ര​വീ​ന്ദ്ര​ന്‍​പി​ള്ള, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​ജോ​യ് ച​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ ജ​സ്റ്റി​ന്‍ ജോ​സ​ഫ്, കോ​ണ്‍​ക്ലേ​വ് ക​ണ്‍​വീ​ന​ര്‍ കെ.​എ​സ്. പ്രി​യ, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​ആ​ര്‍.അ​ജു, കു​ടും​ബ​ശ്രീ ക​രു​നാ​ഗ​പ്പ​ള്ളി സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍. അ​നി​ത എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

വി​ജ​യ​വ​ഴി​യി​ലെ സ്ത്രീ ​എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ര്‍ പി.​കെ മേ​ദി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ ക​ലാ​മ​ണി, എ. ​ഹ​സീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ പു​തു​വ​ഴി​ക​ള്‍ എ​ന്ന സെ​മി​നാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​നു എ​സ്. നാ​യ​ര്‍, ബീ​ന സ​ജീ​വ്, ആ​ര്‍. ധ​ന​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ആ​ര്‍.​കെ. ദീ​പ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ 9.30ന് ​അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. ഇ​ല​ക്കി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​ണ്ണ​കം പ്ര​വ​ര്‍​ത്ത​ക​രും ക്യാ​മ്പ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് വ​ലി​യ കാ​ന്‍​വാ​സി​ല്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ പെ​ണ്‍​വ​ര എ​ന്ന പേ​രി​ല്‍ ചി​ത്ര​ര​ച​ന ന​ട​ത്തും. 10.30ന് ​വി​കേ​ന്ദ്രീ​കൃ​ത ആ​സൂ​ത്ര​ണ​ത്തി​ല്‍ സ്ത്രീ​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​റി​ല്‍ സ​ബ് ക​ള​ക്ട​ര്‍ എ​സ്. ചി​ത്ര, കോ​സ്റ്റ്‌​ഫോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ വി.​എ​ന്‍. ജി​തേ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​ജ​ഗ​ദ​മ്മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഉ​ച്ച​യ്ക്ക് 12ന് ​സ്ത്രീ സു​ര​ക്ഷാ​നി​യ​മ​ങ്ങ​ള്‍ സാ​ധ്യ​ത​യും പ്ര​യോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ക്കും. ജ​സ്റ്റീ​സ് ജെ. ​ക​മാ​ല്‍ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം എം.​എ​സ്. താ​ര മോ​ഡ​റേ​റ്റ​റാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പു​തി​യ കാ​ല​ത്തെ കൗ​മാ​ര​വും അ​മ്മ​യ​യു​ടെ ചു​മ​ത​ല​ക​ളും എ​ന്ന സെ​മി​നാ​ര്‍ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ സി.​ജെ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാളെ നടക്കുന്ന സമാപന സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പെ​ണ്ണ​കം അ​വ​തി​രി​പ്പി​ക്കു​ന്ന വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ നി​ന്നും അ​ര​ങ്ങ​ത്തേ​യ്ക്ക് നാ​ട​ക​വും ഉ​ണ്ടാ​കും

Related posts