യേ​ശു​ദാ​സ് അ​ട​ക്ക​മു​ള്ളവർക്ക് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണം; അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച് സുരേഷ്ഗോപി

തൃ​ശൂ​ർ: വി​ശ്വാ​സി​ക​ളാ​യ അ​ഹി​ന്ദു​ക്ക​ളു​ടെ ക്ഷേ​ത്ര​പ്ര​വേ​ശ​നം സ്വാ​ഗ​താ​ർ​ഹ​മാ​യ ചി​ന്ത​യാ​ണെ​ന്ന് സു​രേ​ഷ്ഗോ​പി എം​പി. ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ച്ച് വി​ശ്വാ​സി​ക​ളാ​യ അ​ഹി​ന്ദു​ക്ക​ൾ​ക്ക് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത് അ​നു​കൂ​ലി​ക്കാ​വു​ന്ന കാ​ര്യ​മാ​ണെ​ന്നും ആ​ധു​നി​ക കാ​ല​ത്ത് അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ചി​ന്ത പു​ല​ർ​ത്തേ​ണ്ട​താ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് വി​ദ്യാ​മ​ന്ദി​റി​ൽ ജി​ല്ല സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​തായിരുന്നു അദ്ദേഹം.

യേ​ശു​ദാ​സ് അ​ട​ക്ക​മു​ള്ളവർക്ക് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണം. മ​താ​ചാ​ര ച​ട​ങ്ങു​ക​ൾ​ക്ക് വി​ഘ്നം സം​ഭ​വി​ക്കാ​തെ​യും മ​ത​വി​കാ​രം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തെ​യും ത​ന്ത്രി​ക​ൾ പ​റ​യു​ന്ന ശു​ദ്ധി​നി​ല​നി​ർ​ത്തി​ക്കൊ​ണ്ടും ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാം. ഇ​ത് ഒ​രു മ​ത​ത്തി​നും മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മ​ല്ലെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.

Related posts