ഹെലന്‍ ബോളിവുഡിലേക്ക് ! കേന്ദ്ര കഥാപാത്രമായ ഹെലനെ അവതരിപ്പിക്കുന്നത് ഈ യുവ നടി

അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സര്‍വൈവല്‍ ഫിലിം ഹെലന്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ഹെലനാവുന്നത്. ഒരു ഫിലിംന്യൂസ് സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ധടക്കിലൂടെയാണ് ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം. ബോണി കപൂറും ജാന്‍വിയും ദ ബോംബെ ഗേള്‍ എന്നൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഹെലന്‍ റീമേക്ക് ആയിരിക്കും ആദ്യം ചിത്രീകരണം ആരംഭിക്കുക. 2021 ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ ഒരു സര്‍വൈവല്‍ ത്രില്ലര്‍ കഥയാണ് പറഞ്ഞത്. നഗരത്തിലെ ഒരു മാളിലെ ഭക്ഷണവില്‍പനശാലയില്‍ ജോലി ചെയ്യുന്ന ഹെലന്‍ ഒരു അപകടത്തില്‍ പെടുന്നതും അതിനെ അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം മലയാളത്തില്‍ വിജയമായിരുന്നു. ചിത്രത്തില്‍ അന്നയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

Related posts

Leave a Comment