സൂര്യ ഇസ്ലാം മതം സ്വീകരിച്ചെന്ന് വ്യാജപ്രചാരണം! വിശദീകരണവുമായി സൂര്യയുടെ പിആര്‍ഒ വിഭാഗം; വീഡിയോ കാണാം

southlive_2017-03_0a756859-222e-4300-bf9b-69ee609bd9f2_suriyaകണ്ടതും കേട്ടതും പ്രചരിപ്പിക്കുക എന്നതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളുടെ സ്ഥിരം രീതി. ഞൊടിയിടയിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റികളുടെ മതമാറ്റ പ്രചരണങ്ങളാണ് ഇക്കൂട്ടത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തിന്റെ വേഷവിധാനത്തോടെയെത്തുമ്പോഴാണ് അഭിനേതാക്കള്‍ മതംമാറിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. യേശുദാസും മഞ്ജു വാര്യരും ജെനീലിയ ഡിസൂസയും ഇത്തരത്തില്‍ മതം മാറിയെന്ന ആരോപണം കേട്ടവരാണ്.

തമിഴ് സൂപ്പര്‍താരം സൂര്യയാണ് മതംമാറ്റ വാര്‍ത്തയുടെ പുതിയ ഇര. സൂര്യ ഇസ്ലാം മതം സ്വീകരിച്ച് അവരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്ന് പറഞ്ഞ് പാടെ നിഷേധിക്കുകയാണ് സൂര്യയും അദ്ദേഹത്തിന്റെ പിആര്‍ഒ വിഭാഗവും ചെയ്തത്. സിങ്കം ടുവിന്റെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുള്ള വ്യാജപ്രചാരണമാണ് ഇതെന്നാണ് സൂര്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു പ്രചരണം നടക്കുന്നത്. ചിലരിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചതും ഈ വീഡിയോ ആണ്. സിങ്കം രണ്ടാം ഭാഗം ആന്ധ്രയിലെ കടപ്പയില്‍ ചിത്രീകരിച്ചപ്പോള്‍ ചിത്രീകരിക്കപ്പെട്ടതാണ് ഈ വീഡിയോ. ഏ ആര്‍ റഹ്മാന്റെ ക്ഷണപ്രകാരം സൂര്യ ലൊക്കേഷന് അടുത്തുള്ള പള്ളിയില്‍ ചെല്ലുകയുണ്ടായി. അവിടെ വച്ചുള്ള പ്രാര്‍ത്ഥനാ വേളയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സാമാന്യം പഴയ വീഡിയോ ആണിത്. സൂര്യ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. സൂര്യയുടെ പിആര്‍ഒ വിഭാഗം പറയുന്നു.

https://youtu.be/18fdfLw8TxQ

 

Related posts