കോഴി തന്ന സമ്മാനം! മുട്ടയ്ക്കുള്ളില്‍ രത്‌നം; വെറും മുട്ടയില്‍ നിന്നല്ല, പുഴുങ്ങിയ കോഴിമുട്ടയില്‍നിന്ന്; ഇത് തനിക്ക് ലഭിച്ച വിവാഹ സമ്മാനമാണെന്ന് യുവതി

giftചി​പ്പി​ക്കു​ള്ളി​ൽ നി​ന്ന് മു​ത്തു​കി​ട്ടു​മെ​ന്ന് ന​മു​ക്ക​റി​യാം. പ​ക്ഷെ മു​ട്ട​യ്ക്കു​ള്ളി​ൽ​നി​ന്ന് ര​ത്നം കി​ട്ടി​യി​രി​ക്കു​ക​യാ​ണ് സാ​ലി തോം​സ​ണ്‍ എ​ന്ന ഇം​ഗ്ല​ണ്ടു​കാ​രി​ക്ക്. വെ​റും മു​ട്ട​യി​ൽ നി​ന്ന​ല്ല, പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യി​ൽ​നി​ന്ന്.രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് വാ​യി​ൽ എ​ന്തോ ത​ട​ഞ്ഞ​തു​പോ​ലെ സാ​ലി​ക്കു തോ​ന്നി​യ​ത്.​പു​റ​ത്തെ​ടു​ത്തു നോ​ക്കി​യ​പ്പോ​ൾ തി​ള​ങ്ങു​ന്ന ഒ​രു ചെ​റി​യ വ​സ്തു​വാ​ണ​തെ​ന്ന് മ​ന​സി​ലാ​യി. ക​ട​യി​ൽ കൊ​ണ്ടു​പോ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ത് ര​ത്ന​ത്തി​ന്‍റെ കു​ടും​ബ​ത്തി​ൽ​പെ​ടു​ന്ന ക​ല്ലാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. സ​മീ​പ​ത്തെ ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്നാ​ണ് സാ​ലി മു​ട്ട വാ​ങ്ങി​യ​ത്.

മു​ട്ട​യ്ക്കു​ള്ളി​ൽ എ​ങ്ങ​നെ ര​ത്നം വ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ർ​ക്കും ഒ​രു ഐ​ഡി​യ​യു​മി​ല്ല. അ​ടു​ത്ത​യാ​ഴ്ച ത​ന്‍റെ ക​ല്യാ​ണ​മാ​ണെ​ന്നും അ​തി​നു​മു​ന്നോ​ടി​യാ​യി ത​നി​ക്ക് ല​ഭി​ച്ച സ​മ്മാ​ന​മാ​ണ് ഈ ​ഡ​യ​മെ​ണ്ടെ​ന്നു​മാ​ണ് സാ​ലി വി​ശ്വ​സി​ക്കു​ന്ന​ത്.

Related posts