സുശാന്തിനെ കാത്ത് ഫഡ്ജ്! ത​ന്നെ ഒ​റ്റ​യ്ക്കാ​ക്കി പോ​യ​ത​റി​യാ​തെ താ​ര​ത്തെ തേ​ടി വീ​ടും മു​ഴു​വ​ൻ ന​ട​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ആ​രു​ടേ​യും ക​ണ്ണ് നി​റ​യ്ക്കും…

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തി​ന്‍റെ മ​ര​ണം ന​ൽ​കി​യ ന​ടു​ക്ക​ത്തി​ൽ നി​ന്നു വി​ട്ടു​മാ​റാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ആ​രാ​ധ​ക​ർ​ക്കോ ഇ​നി​യു​മാ​യി​ട്ടി​ല്ല.

ജൂ​ണ്‍ 14നാ​ണ് ബാ​ന്ദ്ര​യി​ലെ ഫ്ളാ​റ്റി​ൽ സു​ശാ​ന്തി​നെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സു​ശാ​ന്തി​ന്‍റെ വി​യോ​ഗം വേ​ദ​ന​യോ​ടെ​യാ​ണെ​ങ്കി​ലും എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ചു തു​ട​ങ്ങു​ന്പോ​ൾ സു​ശാ​ന്തി​നെ ഇ​പ്പോ​ഴും തി​ര​ഞ്ഞു​ന​ട​ക്കു​ന്ന ഒ​രാ​ൾ ആ ​വീ​ട്ടി​ലു​ണ്ട്, സു​ശാ​ന്തി​ന്‍റെ വ​ള​ർ​ത്തുനാ​യ ഫ​ഡ്ജ്.

സു​ശാ​ന്ത് ത​ന്നെ ഒ​റ്റ​യ്ക്കാ​ക്കി പോ​യ​ത​റി​യാ​തെ താ​ര​ത്തെ തേ​ടി വീ​ടും മു​ഴു​വ​ൻ ന​ട​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ആ​രു​ടേ​യും ക​ണ്ണ് നി​റ​യ്ക്കും.

ന​ട​ൻ മ​ൻ​വീ​ർ ഗു​ർ​ജ​റാ​ണ് ഫോ​ണി​ൽ സു​ശാ​ന്തി​ന്‍റെ ചി​ത്രം നോ​ക്കി​യി​രി​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ സു​ശാ​ന്തി​ന്‍റെ വ​ര​വും കാ​ത്തി​രി​ക്കു​ന്ന ഫ​ഡ്ജി​ന്‍റെ വീ​ഡി​യോ​യും വൈ​റ​ലാ​യി.

കൈ ​പോ ചെ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സു​ശാ​ന്ത് ആ ​വ​ർ​ഷ​ത്തെ മി​ക​ച്ച ന​വാ​ഗ​ത ന​ട​നു​ള്ള ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി.

എം​എ​സ് ധോ​ണി​യു​ടെ ജീ​വ​ച​രി​ത്ര​സി​നി​മ​യാ​യ എം ​എ​സ് ധോ​ണ്: ദ ​അ​ണ്‍​ടോ​ൾ​ഡ് സ്റ്റോ​റി​യി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് സു​ശാ​ന്ത് ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ തന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്തു.

പി​കെ, ചി​ക്കോ​രേ, ശു​ദ്ധ് ദേ​സി റൊ​മാ​ൻ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

Related posts

Leave a Comment