ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് അ​റി​യ​ണം;​ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൂ​ട്ടു​കാ​രി റി​യ ച​ക്ര​വ​ർ​ത്തി

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​തി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൂ​ട്ടു​കാ​രി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​വ​ർ​ത്തി. ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലാ​ണ് റി​യ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

പോ​സ്റ്റ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ടാ​ഗും ചെ​യ്തു. സു​ശാ​ന്ത് ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് അ​റി​യ​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​വ​ർ ഇ​ൻ​സ്റ്റ​യി​ൽ കു​റി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ബ​ലാ​ത്സം​ഗ, കൊ​ല​പാ​ത​ക ഭീ​ഷ​ണി​ക​ൾ ത​നി​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ന​ടി കു​റു​പ്പി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സു​ശാ​ന്ത് സിം​ഗി​നെ മും​ബൈ​യി​ലെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment