‘ഇ-മദ്യവിൽപന’..! ഡ്രൈ ഡേ ദിവസങ്ങളിൽ മൊബൈലിൽ ഓർഡറെടുക്കും, ഓൺലൈൻവഴി പണം ഇടപാടും; സിജോയുടെ മദ്യവിൽപനയ്ക്ക് പൂട്ടിട്ട് പോലീസുകാർ


കൊ​ട​ക​ര:​ വി​ദേ​ശ​മ​ദ്യം ശേ​ഖ​രി​ച്ച് അ​ന​ധി​കൃ​ത വി​ല്പന ന​ട​ത്തി​യി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. കൊ​ട​ക​ര മ​ന​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സി​ജോയാ​ണ് (40 ) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് അ​ര​ലി​റ്റ​ർ വീ​ത​മു​ള്ള 35 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

ബി​വ​റേ​ജ് ഷോ​പ്പി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങി ശേ​ഖ​രി​ച്ച് കൂ​ടി​യ വി​ല​യ്ക്ക് ഇ​യാ​ൾ വി​ല്പന ന​ട​ത്തി വരികയായിരുന്നു.ഇ​യാ​ൾ ഫോ​ണ്‍ വ​ഴി ഓ​ർ​ഡ​ർ എ​ടു​ത്ത് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചാ​ൽ പ​റ​യു​ന്ന സ്ഥ​ല​ത്ത് സ്കൂ​ട്ട​റി​ൽ മ​ദ്യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോലി​സ് പ​റ​ഞ്ഞു.

മ​ദ്യ​ശാ​ല​ക​ൾ അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ വ​ൻ തോ​തി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു കു​പ്പി​ക്ക് ഡി​മാ​ൻ​ഡ് അ​നു​സ​രി​ച്ച് ഇ​രു​ന്നൂ​റു രൂ​പ വ​രെ കൂ​ടു​ത​ൽ വാ​ങ്ങി​യി​രു​ന്നു.​

മ​ദ്യ​ക്കുപ്പി​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ച് വ​ച്ച് ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് എ​ടു​ത്തുകൊ​ണ്ടു​പോ​യാ​യി​രു​ന്നു വി​ല്പ​ന. പോലീ​സ് വേ​ഷം മാ​റി ബൈ​ക്കു​ക​ളി​ൽ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment