അതും നടുറോഡില്‍! സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് കിട്ടിയത് തലങ്ങും വിലങ്ങും തല്ല്! തല്ല് കൊണ്ട് ഓടുന്ന സ്വാമിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

SWAMI

ചെല്ലുന്നിടത്തെല്ലാം വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന വ്യക്തിയാണ് ഓം സ്വാമി. ബിഗ് ബോസ്സ് സീസണ്‍ ടു എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥി കൂടിയായിരുന്ന സ്വാമി വിവാദങ്ങളുടെ തോഴനാണ്. ഡല്‍ഹിയിലെ തെരുവില്‍ സ്ത്രീകള്‍ കൂട്ടംകൂടി തല്ലി എന്നതാണ് ഈ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തെ വീണ്ടും വാര്‍ത്തകളില്‍ താരമാക്കിയത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിലെത്തിയ സ്വാമിയെ സ്ത്രീകള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

അതേസമയം ഇത്രയും രോഷത്തോടെ സ്വാമിയെ കൂട്ടമായി തല്ലാന്‍ സ്ത്രീകളെ പ്രേരിപ്പിച്ച കാര്യമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തിന് സാക്ഷിയായവരില്‍ ആരോ എടുത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. തല്ലുകൊണ്ട് സ്വാമി ഓടുന്നതും ഇത് തടയാനായി എത്തിയ സ്വാമിയുടെ അനുയായിയെ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പോലീസ് ഇടപെട്ടാണ് വിഷയം പരിഹരിക്കുന്നത്. ഇതിനു മുമ്പ് ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ വെച്ചും സ്വാമിയെ സ്ത്രീകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ വികാസ് നഗറില്‍ നാഥൂറാം ഗോഡ്‌സെയുടെ ജന്മദിന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ സ്വാമിയെ അന്ന് സ്ത്രീകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

തല്ലുകൊണ്ട് സ്വാമിയുടെ തലയിലെ വിഗ്ഗ് ഇളകിപ്പോയ സംഭവവും അന്ന് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ബിഗ് ബോസ് ഷോയ്ക്കിടെ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഇദ്ദേഹത്തെ ഷോയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ നിരവധി കേസുകള്‍ ഓം സ്വാമിക്കെതിരെയുണ്ട്. ചാനല്‍ ഷോയ്ക്കിടെ സ്ത്രീകള്‍ക്കെതിരെ തെറിവിളിച്ച സ്വാമിയെ ഉടന്‍ തന്നെ സ്ത്രീകള്‍ കൈകാര്യം ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. തങ്ങളെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഷോയ്ക്കിടെ സ്ത്രീകള്‍ പറയുമ്പോള്‍ അവരെ സ്വാമി തെറിവിളിക്കുകയായിരുന്നു.

ഉടനെ തന്നെ സ്വാമിയെ കാണികള്‍ തല്ലുന്നതും അവരെ സ്വാമി തിരിച്ചുതല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ബോളിവുഡ് താരമായ സല്‍മാന്‍ ഖാനെതിരേയും രൂക്ഷ വിമര്‍ശനവുമായി സ്വാമി രംഗത്തെത്തിയിരുന്നു. തന്നെ തല്ലിയ സല്‍മാന്റെ മുഖത്ത് താന്‍ തുപ്പിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ വാക്കുകള്‍. സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്നതിന്റെ വീഡിയോ ഓം സ്വാമി തന്നെ ഒരിക്കല്‍ ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരുന്നു. സോഷ്യല്‍മീഡിയകളില്‍ വൈറലായ ആ വീഡിയോയും സ്വാമിയും ഏറെ പഴി കേള്‍ക്കുയും ചെയ്തിരുന്നു. ഏതായാലും മുന്‍ വൈരാഗ്യമാണ് സ്വാമിയെ ആക്രമിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. എവിടെപ്പോയാലും രക്ഷയില്ലാത്ത അവസ്ഥയാണ് സ്വാമിയ്ക്കിപ്പോള്‍.

https://youtu.be/2OP5eJVQWm0

Related posts