സ്വപ്നയുടെ രഹസ്യ മൊഴി; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളുംപ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്ക്? വെ​ളി​പ്പെ​ടു​ത്തി​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നു​മ​ന്ത്രി​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും


സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷും സ​രി​ത്തും ക​സ്റ്റം​സി​നു ന​ല്‍​കി​യ മൊ​ഴി​യാ​ണ് ര​ഹ​സ്യ​മൊ​ഴി​യാ​യി കോ​ട​തി​യി​ലും ആ​വ​ര്‍​ത്തി​ക്കു​ന്ന​തെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ രാ​ഷ്ട്രീ​യ​കോ​ളി​ള​ക്കം സം​ഭ​വി​ക്കും.

ക​സ്റ്റം​സി​നു ന​ല്‍​കി​യ മൊ​ഴി​പ്ര​കാ​രം കേ​ര​ളം ഭ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളി​ലെ പ്ര​മാ​ണി​മാ​രെ​ല്ലാം പ്ര​തി​സ്ഥാ​ന​ത്തേ​ക്കു ക​ട​ന്നു വ​രും. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും ബി​സി​ന​സു​കാ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്കു ക​ട​ന്നു വ​രു​മെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു വ​രു​ന്ന​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് ഇ​ട​പാ​ടി​ന​പ്പു​റം ചി​ല വ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ സ്വ​പ്ന​യും സ​രി​ത്തും വെ​ളി​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഇ​രു​വ​രു​ടെ​യും മൊ​ഴി​ക​ള്‍ പു​റ​ത്താ​യാ​ല്‍ അ​വ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​മെ​ന്നാ​ണ് ക​സ്റ്റം​സ്, ഇ​ഡി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കേ​സ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഏ​ജ​ന്‍​സി​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളി​ല്‍​പ്പോ​ലും മു​ദ്ര​വ​ച്ച ക​വ​റി​ല്‍ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

സ്വ​പ്‌​ന എ​ല്ലാം തു​റ​ന്നു പ​റ​യു​ക​യാ​ണെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. ക​സ്റ്റം​സ് കോ​ഫെ​പോ​സെ ചു​മ​ത്തി​യ​തോ​ടെ വൈ​കാ​തെ പു​റ​ത്തി​റ​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യും മ​ങ്ങി.

കോ​ഫെ​പോ​സെ ത​ട​വു​കാ​രി​യാ​യ​തി​നാ​ല്‍ സ്വ​പ്ന​യ്ക്കു ബു​ധ​നാ​ഴ്ച മാ​ത്ര​മാ​ണു ഫോ​ണ്‍ വി​ളി​ക്കാ​നും ബ​ന്ധു​ക്ക​ളെ കാ​ണാ​നും അ​നു​മ​തി. ഇ​തെ​ല്ലാം ത​ന്നെ തു​റ​ന്നു പ​റ​ച്ചി​ലേ​ക്കു ന​യി​ച്ചു​വെ​ന്നാ​ണ് അ​നു​മാ​നം.

മൂ​ന്നു​മ​ന്ത്രി​മാ​ർ?
സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നു​മ​ന്ത്രി​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ന്ന​ത​നു​മു​ണ്ടെ​ന്ന് സൂ​ച​ന. ഉ​ന്ന​ത ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, പോ​ലീ​സി​ലെ ഉ​ന്ന​ത​ൻ എ​ന്നി​വ​രു​മു​ണ്ട്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​ണ്ട്. എ​ല്ലാ ഉ​ന്ന​ത​രേ​യും പൊ​ക്കാ​നാ​ണ് ഡോ​വ​ലി​ന്‍റെ പ​ദ്ധ​തി.

Related posts

Leave a Comment