വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയി! തെ​റ്റ് ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം; സ്വപ്നയുടെ അമ്മയ്ക്കും ചിലതു പറയാനുണ്ട്…

തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക​ട​ത്തി​ൽ മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ്വ​പ്ന സു​രേ​ഷ് തെ​റ്റ് ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ​യെ​ന്ന് സ്വ​പ്ന​യു​ടെ അ​മ്മ പ്ര​ഭ.

മ​ക​ളെ ക​ണ്ടി​ട്ട് മാ​സ​ങ്ങ​ളാ​യി കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ന്പ് ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു.​മ​ക​ളു​ടെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും സ്വ​പ്ന​യു​ടെ അ​മ്മ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബാ​ല​രാ​മ​പു​ര​ത്തെ വീ​ട്ടി​ലാ​ണ് സ്വ​പ്ന​യു​ടെ അ​മ്മ താ​മ​സി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മ​ക​ൾ ഉ​ൾ​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ ഞെ​ട്ടി​പ്പോ​യെ​ന്നും അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment