സ്വപ്‌നാടനം! സ്വ​പ്ന റാ​ണി കേ​ര​ള​ത്തി​ൽ ഇ​രു​ന്നാ​ൽ മ​തി, ഗ​ൾ​ഫി​ലെ മ​രു​ഭൂ​മി​യി​ൽ വ​രെ എ​ന്തും അ​റേ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​യും; അന്വേഷണ പരമ്പര…

ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്നതി​നേ​ക്കാ​ൾ വ​ലി​യ ഉ​ന്ന​ത​ബ​ന്ധ​ങ്ങ​ളും സ്വാ​ധീ​ന​ശേ​ഷി​യും കാ​ര്യ​ശേ​ഷി​യും സ്വ​പ്ന സു​രേ​ഷി​നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലും ഗ​ൾ​ഫി​ലും ഏ​തു കാ​ര്യ​വും ന​ട​ത്തി​യെ​ടു​ക്കാ​നു​ള്ള സു​ഹൃ​ദ് വ​ല​യ​വും ബ​ന്ധ​ങ്ങ​ളും സ​ന്പ​ത്തും ഇ​വ​ർ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​പ്ന റാ​ണി കേ​ര​ള​ത്തി​ൽ ഇ​രു​ന്നാ​ൽ മ​തി, ഗ​ൾ​ഫി​ലെ മ​രു​ഭൂ​മി​യി​ൽ വ​രെ എ​ന്തും അ​റേ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​യും.

അ​ത്ര​യ്ക്കാ​യി​രു​ന്നു സ്വാ​ധീ​ന​ശേ​ഷി​യും ബ​ന്ധ​ങ്ങ​ളും സ​ഹാ​യി​ക​ളും. കേ​ര​ള​ത്തി​ലെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രു​മൊ​ക്കെ സ്വ​പ്ന​യു​ടെ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ ആ​സ്വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഗ​ൾ​ഫി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

കേ​ര​ള​ത്തി​ല്‍​നി​ന്നു ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദു​ബാ​യി​യി​ലേ​ക്കു പോ​കു​മ്പോ​ള്‍ ഇ​വി​ടെ ഇ​രു​ന്നു​കൊ​ണ്ട് അ​വി​ടെ ആ​ഡം​ബ​ര സം​വി​ധാ​ന​ങ്ങ​ള്‍ സ്വ​പ്ന ഒ​രു​ക്കി​ന​ൽ​കി​യി​രു​ന്നു.

മ​രു​ഭൂ​മി​യി​ല്‍ അ​തീ​വ ര​ഹ​സ്യ​മാ​യി ഡെ​സെ​ര്‍​ട്ടി സ​ഫാ​രി​യും ബെ​ല്ലി ഡാ​ന്‍​സു​മു​ള്‍​പ്പെ​ടെ ഒ​രു​ക്കാ​നും ഇ​വ​ര്‍​ക്കു സാ​ധി​ച്ചി​രു​ന്ന​താ​യി ദു​ബാ​യി​യി​ല്‍​നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്നു.

(തു​ട​രും)

Related posts

Leave a Comment