മനസ് ശാന്തമാക്കാന്‍ ധ്യാനത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സ്വപ്ന ! കൂളായി സന്ദീപ് നായര്‍; സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ പെരുമാറ്റം ഇങ്ങനെ…

കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ സ്വണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പ്രതികരിച്ചത് ഭയലേശമില്ലാതെ. സ്വപ്‌ന സുരേഷ് ഒരിക്കലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല.

പര്‍ദ അണിഞ്ഞായിരുന്നു സ്വപ്‌നയുടെ യാത്ര. ഒപ്പം അറസ്റ്റിലായ സന്ദീപ് നായര്‍ക്കു ലവലേശം കൂസലുണ്ടായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി പി. കൃഷ്ണ കുമാര്‍ ചോദിപ്പോള്‍ മനസ് ശാന്തമാക്കാനായി മെഡിറ്റേഷനു സൗകര്യം വേണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.

ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നായിരുന്നു മറുപടി. സ്വപ്ന ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ എത്താതിരുന്നതിനാല്‍ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി നിയോഗിച്ച അഡ്വ. വിജയമാണു സ്വപ്നയ്ക്കായി ഹാജരായത്.

കോടതി കേസിന്റെ വിശദാംശങ്ങളിലേക്കു കടന്നില്ലെന്ന് അവര്‍ പറഞ്ഞു. നേരത്തേ സ്വപ്നയുടെ ഭര്‍ത്താവും മകളും മകനും എന്‍.ഐ.എ. ഓഫിസിലെത്തിയിരുന്നു. സ്വപ്നയ്ക്കു നിയമസഹായങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു വരവ്.

Related posts

Leave a Comment