സ്പീക്കര്‍ ദുരുദ്ദേശത്തോട് ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ! താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്; സ്വപ്‌നയുടെ മൊഴി ഞെട്ടിക്കുന്നത്…

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്. ഹൈക്കോടതിയില്‍ ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതില്‍ സ്പീക്കര്‍ക്കെതിരേ അതീവ ഗുരുതരങ്ങളായ ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഡിസംബര്‍ 16-ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍വെച്ച് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുമ്പാകെ സ്വപ്ന നല്‍കിയ മൊഴിയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടിരിക്കുന്നത്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ദുരുദ്ദേശ്യത്തോടെ തിരുവനന്തപുരം പേട്ടയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പ്രധാന ആരോപണം.

പേട്ടയിലെ മരുതം അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലേക്ക് അദ്ദേഹം വിളിച്ചുവരുത്തി. അത് തന്റെ ഒളിസങ്കേതമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്.

സരിത്തിനൊപ്പമാണ് താന്‍ സ്പീക്കറെ കാണാന്‍ ഫ്ളാറ്റിലേക്ക് പോയത്. എന്നാല്‍ അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്ക് വിസമ്മതിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലി ഇല്ലാതായെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയ എനിക്ക് സുരക്ഷിതത്വം തോന്നാനായി അദ്ദേഹം ഫ്ളാറ്റിന്റെ യഥാര്‍ഥ ഉടമസ്ഥാവകാശത്തെക്കുറിച്ച് പറഞ്ഞിരുന്നു.

മിഡില്‍ ഈസ്റ്റ് കോളേജില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്നും, പേട്ടയിലെ ഫ്ളാറ്റ് മറ്റൊരാളുടെ പേരിലാണെങ്കിലും അദ്ദേഹത്തിന്റേതാണെന്നും സ്വപ്ന വെളിപ്പെടുത്തി.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എല്ലായ്പ്പോഴും തന്നോട് അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നു. സരിത്തിന് സ്പീക്കര്‍ പണമടങ്ങിയ ബാഗ് കൈമാറുന്നതിന് താന്‍ സാക്ഷിയാണ്.

ഇതിന് മുമ്പാണ് സരിത്തും സന്ദീപും അവരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സ്പീക്കറെ ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യപ്രകാരം താനാണ് സ്പീക്കറെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത്.

താന്‍ സാധാരണയായി ഒന്നും സൗജന്യമായി ചെയ്തുകൊടുക്കാറില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്.

തുടര്‍ന്ന് സരിത്തിനോടും സന്ദീപിനോടും സ്പീക്കറെ നേരിട്ടുപോയി ക്ഷണിക്കാന്‍ ആവശ്യപ്പെട്ടു. വിലകൂടിയ ഒരു വാച്ചുമായാണ് സരിത്തും സന്ദീപും സ്പീക്കറുടെ ഓഫീസില്‍ പോയത്.

സ്പീക്കര്‍ അവരുടെ ക്ഷണം സ്വീകരിച്ച് ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിച്ചു. ഇതിലൂടെയാണ് സ്പീക്കര്‍ സന്ദീപും സരിത്തുമായി കൂടുതല്‍ അടുത്തത്.

സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി പ്രമോട്ട് ചെയ്യാന്‍ സ്പീക്കര്‍ എം.ശിവശങ്കറോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ മേഖലയിലേക്ക് പ്രവേശിക്കണമെങ്കില്‍ ആദ്യം കുറച്ച് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സൗജന്യമായി ഡീകാര്‍ബണൈസ് ചെയ്തുനല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു.

ഇതിനുശേഷം സംസ്ഥാനമാകെ ഇത്തരം പ്രവൃത്തികള്‍ക്കുള്ള കരാര്‍ നല്‍കാമെന്നും പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റിന്റെ ഒരു പരിപാടിയില്‍വെച്ചാണ് സ്പീക്കറെ താന്‍ ആദ്യമായി കാണുന്നത്. അദ്ദേഹം എന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി.

പിന്നീട് പതിവായി വിളിക്കാനും വാട്സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാനും തുടങ്ങി. നിരവധി തവണ അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു.

തന്റെ കാലാവധി കുറച്ചുനാളത്തേക്കാണെന്നും ഇതിനുള്ളില്‍ കുറച്ച് സമ്പാദ്യം ഉണ്ടാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യം കോണ്‍സുല്‍ ജനറലിനോട് പറയാനും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ഇതേകാര്യം താന്‍ കോണ്‍സുല്‍ ജനറലിനോട് പറയുകയും അവര്‍ തമ്മില്‍ ബന്ധപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ സംഘത്തിന് യുഎഇ കോണ്‍സുലേറ്റില്‍ നടന്ന എല്ലാ അനധികൃത സംഭവങ്ങളെക്കുറിച്ചും അറിയാമായിരുന്നു.

താന്‍ എന്ത് ചെയ്താലും അതെല്ലാം മുഖ്യമന്ത്രിയുടെയും രവീന്ദ്രന്റെയും അറിവോടെയും പിന്തുണയോടെയുമാണെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു.

ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ പ്രധാന പദ്ധതികള്‍ നല്‍കുന്നതിന് അവര്‍ക്ക് ബിനാമികളിലൂടെ പ്രതിഫലം ലഭിച്ചിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

Related posts

Leave a Comment