ഫിറോസിക്ക അല്ല മോളെ ജലീലിക്ക…ജലീലിക്ക ! ഫിറോസിക്ക എപ്പോഴാണ് വരികയെന്ന് കെ ടി ജലീലിനോട് ചോദിച്ച് പെണ്‍കുട്ടി;വീഡിയോ വൈറലാകുന്നു…

കടുത്ത പോരാട്ടത്തിനാണ് ഇക്കുറി തവനൂര്‍ നിയോജക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മന്ത്രി കെ ടി ജലീലും സാമൂഹിക പ്രവര്‍ത്തകനായ ഫിറോസ് കുന്നം പറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം.

സൈബര്‍ ഇടങ്ങളിലും പോരു കടുത്തതാണ്. ഫിറോസിനെ കള്ളനെന്നു വിളിച്ചുള്ള ട്രോളുകള്‍ക്ക് ഫിറോസ് തന്നെ മറുപടി പറഞ്ഞിരുന്നു.

താന്‍ കള്ളനെങ്കില്‍ ഇത്രനാളായും അറസ്റ്റ് ചെയ്യാത്തത് എന്തെന്നായിരുന്നു ഫിറോസിന്റെ മറു ചോദ്യം.

ഇപ്പോള്‍ ഒരു കുട്ടിയും ജലീലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.

കുഞ്ഞിനെ എടുത്ത ജലീലിനോട് ‘ഫിറോസിക്ക എപ്പോഴാ വരിക, ഫിറോസിക്ക വരില്ലേ..’ എന്നാണ് കുട്ടിയുടെ ചോദ്യം. കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് മുന്നില്‍ കെ.ടി ജലീല്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

Related posts

Leave a Comment