രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കു ദു​ബാ​യി​യി​ലെ ‘സ്വ​പ്ന റാ​ണി’! മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​പ്പി​ച്ച​ത് ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍…

സ്വ​ന്തം ലേ​ഖ​ക​ൻ

ത​ല​ശേ​രി: യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ക്കു​ള്ള ന​യ​ത​ന്ത്ര പാ​ര്‍​സ​ലി​ന്‍റെ മ​റ​വി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് ദു​ബാ​യി രാ​ജ​കു​ടും​ബ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

രാ​ജ​കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന്‍റെ തോ​ക്കേ​ന്തി​യ രാ​ത്രി​കാ​ല നൃ​ത്തം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തി​നെത്തുട​ര്‍​ന്ന് ഈ ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന കേ​ന്ദ്രം പൂ​ര്‍​ണ​മാ​യും കേ​ര​ള​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.​

മേ​ജ​ര്‍ ജ​ന​റ​ല്‍ പ​ദ​വി​യി​ലി​രു​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ​നു ദു​ബാ​യി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തിന് വി​ല​ക്ക് കൂ​ടെ വ​ന്ന​തോ​ടെ സ്വ​പ്‌​ന​യു​ടെ അ​ധി​കാ​ര​ത്തി​ന് ഇ​ടി​വ് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളി​ലെ പ്ര​മു​ഖ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന ഇ​വ​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി കൊ​ടു​ത്ത​തു ദു​ബാ​യി​യി​ലെ ഇ​ട​തു സ​ഹാ​യാ​ത്രി​ക​നാ​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന വി​വ​ര​വും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ദു​ബാ​യി​യി​ലെ​ത്തു​ന്ന ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്ക് അ​റ​ബി​ക​ള്‍ മാ​ത്രം എ​ത്തു​ന്ന നി​ശാ ക്ല​ബു​ക​ളി​ല്‍ ക​യ​റാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സ്വ​പ്‌​ന ചെ​യ്തി​രു​ന്ന​താ​യി അ​വ​രു​ടെ കൂ​ടെ ഡ്രൈ​വ​റാ​യി​രു​ന്ന യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ല്‍നി​ന്നു എ​ത്തു​ന്ന മ​ന്ത്രി​മാ​ര്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സൂ​ക്ഷി​ക്കു​ന്ന ഇ​വ​ര്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലെ വ​ന്‍ ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​ട​നി​ല​ക്കാ​രി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment