സ്വ​ര ഭാ​സ്‌​ക​ര്‍ വി​വാ​ഹി​ത​യാ​യി! വ​ര​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ്; ട്വീ​റ്റ് ചെയ്തവയില്‍ പ്ര​ണ​യ ജീ​വി​ത​ത്തി​ലെ നി​മി​ഷ​ങ്ങ​ളും

ന്യൂ​ഡ​ല്‍​ഹി: ന​ടി​യും ആ​ക്ടി​വി​സ്റ്റു​മാ​യ സ്വ​ര ഭാ​സ്‌​ക​ര്‍ വി​വാ​ഹി​ത​യാ​യി. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് ഫ​ഹ​ദ് അ​ഹ​മ്മ​ദാ​ണ് വ​ര​ൻ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് സ്വ​ര വി​വാ​ഹ വി​വ​രം പ​ങ്കു​വ​ച്ച​ത്.

2023 ജ​നു​വ​രി ആ​റി​ന് സ്പെ​ഷ്യ​ൽ മാ​രേ​ജ് ആ​ക്ട് പ്ര​കാ​രം വിവാഹം ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്വ​ര അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി യു​വ​ജ​ന വി​ഭാ​ഗം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് ഫ​ഹ​ദ്.

ത​ങ്ങ​ളു​ടെ പ്ര​ണ​യ ജീ​വി​ത​ത്തി​ലെ നി​മി​ഷ​ങ്ങ​ളും മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വി​വാ​ഹ ച​ട​ങ്ങി​ലെ ചി​ത്ര​ങ്ങ​ളും ന​ടി ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment