വാളയാർ ചെക്ക്പോസ്റ്റിൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മെ​ല്ലെ​പ്പോ​ക്ക്; വാഹനങ്ങൾ കെട്ടികിടക്കാൻ തുടങ്ങിയിട്ട് 12 മണിക്കൂർ ; തിരക്ക് നിയന്ത്രി ച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്ന് പോലീസ്

valayar-checkpostഎം.​വി. വ​സ​ന്ത്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ വാ​ണി​ജ്യ​നി​കു​തി ചെ​ക്പോ​സ്റ്റ് വീ​ണ്ടും നി​ശ്ച​ലം. രാ​ജ്യ​ത്തെ പ്ര​മു​ഖ ചെ​ക്പോ​സ്റ്റു​ക​ളി​ലൊ​ന്നാ​യ വാ​ള​യാ​റി​ൽ വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു പ​ന്ത്ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം. വാ​ള​യാ​റ​ട​ക്കം ജി​ല്ല​യി​ലെ മി​ക്ക ചെ​ക്പോ​സ്റ്റു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പ്ര​ക​ട​മാ​ണ്. അ​ഴി​മ​തി​ക്കാ​രെ പി​രി​ച്ചു​വി​ടു​മെ​ന്ന ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സ​ഹ​ക​ര​ണ സ​മ​രം തു​ട​ങ്ങു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സ​ഹ​ക​ര​ണം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മേ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യെ​ന്ന പ്ര​തി​ക​ര​ണ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ല്കു​ന്ന​തെ​ങ്കി​ലും ഇ​വ​രു​ടെ മെ​ല്ലെ​പ്പോ​ക്കി​നു പി​ന്നി​ൽ  അ​ടു​ത്തി​ടെ വി​ജി​ല​ൻ​സ് അ​ട​ക്ക​മു​ള്ള​വ​ർ ന​ട​ത്തി​യ റെ​യ്ഡു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​വു​മു​ണ്ട്. വാ​ള​യാ​റ​ട​ക്കം ജി​ല്ല​യി​ലെ പ്ര​ധാ​ന ചെ​ക്പോ​സ്റ്റു​ക​ളി​ൽ നി​ര​ന്ത​രം റെ​യ്ഡു​ക​ൾ ന​ട​ത്തി വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ധി​കൃ​ത​രു​ടെ നി​ര​ന്ത​ര റെ​യ്ഡി​നു​ള്ള മ​റു​മ​രു​ന്നു പ്ര​യോ​ഗം കൂ​ടി​യാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഈ ​മ​നഃ​പൂ​ർ​വ മെ​ല്ലെ​പ്പോ​ക്കു നീ​ക്കം.

അ​ഞ്ചു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര പ്ര​ക​ട​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ ചെ​ക്പോ​സ്റ്രി​ലു​ണ്ടാ​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ലു​ടെ തി​ര​ക്കി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കു​ടു​ങ്ങി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ​യും ഗ​താ​ഗ​തം സ്തം​ഭി​ച്ച മ​ട്ടാ​ണ്. ഒ​രാ​ഴ്ച്ച​യാ​യി തു​ട​രു​ന്ന തി​ര​ക്ക് ഇ​ട​യ്ക്കു കു​റ​ഞ്ഞെ​ങ്കി​ലും ഇ​ന്ന​ലെ വീ​ണ്ടും പ​ഴ​യ​പ​ടി​യാ​യി.

ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​രി​ശീ​ല​ന​ത്തി​ലാ​യ​തി​നാ​ൽ വാ​ണി​ജ്യ​നി​കു​തി ചെ​ക്പോ​സ്റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ച്ചി​രു​ന്നു. മ​റ്റു വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​മി​ല്ലാ​യ്മ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും മെ​ല്ലെ​പ്പോ​ക്കി​നെ​ക്കു​റി​ച്ചു ഇ​വ​ർ മി​ണ്ടു​ന്നു​മി​ല്ല.

തി​ര​ക്കു പ​രി​ഗ​ണി​ച്ച് വാ​ള​യാ​ർ ചെ​ക്പോ​സ്റ്റി​ൽ ഇ​ന്ന​ലെ ര​ണ്ടു ജി​വ​ന​ക്കാ​രെ അ​ധി​കം നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ തി​ര​ക്ക് ഒ​ഴി​വാ​കാ​ൻ ഒ​രാ​ഴ്ച്ച​യെ​ങ്കി​ലും സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ്ര​തി​ദി​നം ര​ണ്ടാ​യി​രം ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ വാ​ള​യാ​ർ ചെ​ക്പോ​സ്റ്റി​ലൂ​ടെ ക​ട​ന്നു​പോ​കാ​റു​ണ്ട്. പ​ക്ഷ ഇ​ന്ന​ലെ ആ​യി​ര​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​ല്ലെ​പ്പോ​ക്കു സ​മ​ര​ത്തി​നു തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു ജില്ലാ പോലീസ്

പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിലെ തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു ജില്ലാ പോലീസ് മേധാവി. തിരക്ക് പരിഹരിക്കാൻ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്ക് വർധിച്ചതിനെ തുടർന്നു പ്രദേശത്ത് പോലീസ് സംഘത്തെ വിന്യസിച്ചു.പരിശോധനകൾ കർശനമാക്കിയതോടെ വാളയാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു.

Related posts