നടി തബു, നാഗാർജുനയുടെ നൂറാമത്തെ ചിത്രമായ കിംഗ് 100 ൽ, അഭിനയിക്കാൻ വീണ്ടുമെത്തുന്നു. 28 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും ഒന്നിച്ച് സ്ക്രീനിൽ എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ഈ തെലുങ്ക് ചിത്രം രാ കാർത്തിക് ആണ് സംവിധാനം ചെയ്യുന്നത്
തബു തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽനിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അണ്ണാപുര സ്റ്റുഡിയോസ് നിർമിക്കുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ റിലീസായി എത്താനാണ് സാധ്യത.
1998ലെ ‘ആവിദ മാ ആവിദെ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും അവർ ഒന്നിക്കുന്ന ചിത്രമാണിത്. പ്രണയ ജോഡികളായല്ല, മറിച്ച് ശക്തമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ഈ ചിത്രം ഒരു ഫുൾ-ഓൺ കൊമേഴ്ഷൽ എന്റർടെയ്നർ ആയിരിക്കുമെന്നും, നാഗാർജുനയുടെ പ്രായം കുറഞ്ഞ കാലം കാണിക്കാൻ ഡി-ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1995-ൽ പുറത്തിറങ്ങിയ സിസിന്ദ്രി എന്ന ചിത്രത്തിലാണ് നാഗാർജുന അക്കിനേനിയും തബുവും ആദ്യമായി ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ആവിട മാ ആവിടേ എന്ന കോമഡി ചിത്രത്തിലാണ് അഭിനേതാക്കൾ അവസാനമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. മികച്ച ഓപ്പണിംഗ് ഉണ്ടായിരുന്നിട്ടും, ചിത്രം ബോക്സ് ഓഫീസിൽ ശരാശരി പ്രകടനം മാത്രമേ കാഴ്ചവച്ചുള്ളൂ.
