കൂ​ട്ടി​ൽ നി​ന്നും കോ​ഴി​ക​ളു​ടെ അ​സാ​ധാ​ര​ണ ശ​ബ്ദം; ഓ​ടി​യെ​ത്തി​യ വീ​ട്ട​മ്മ ക​ണ്ട​ത് പ​ത്തി​വി​ട​ർ​ത്തി​യാ​ടു​ന്ന മൂ​ർ​ഖ​നെ

കു​​മ​​ര​​കം: പ​​ട്ടാ​​പ്പ​​ക​​ൽ കോ​​ഴി​​ക്കൂ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി​​യ മൂ​​ർ​​ഖ​​ൻ പാ​​മ്പ് സ​​ർ​​പ്പ വോ​​ള​​ണ്ടി​​യ​​ർ സം​​ഘം എ​​ത്തു​​ന്ന​​തി​​ന് മു​​മ്പ് പി​​ടി​​കൊ​​ടു​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. കു​​മ​​ര​​കം അ​​ഞ്ചാം വാ​​ർ​​ഡി​​ൽ വി​​ത്തു​​വ​​ട്ടി​​ൽ ഫി​​ലി​​പ്പ് വി. ​​കു​​ര്യ​​ന്‍റെ വീ​​ടി​​നു സ​​മീ​​പ​​ത്തെ കോ​​ഴി​​ക്കൂ​​ട്ടി​​ൽ ക​​യ​​റി​​യ മൂ​​ർ​​ഖ​​നാ​​ണ് പി​​ടി​​കൊ​​ടു​​ക്കാ​​തെ മു​​ങ്ങി​​യ​​ത്. കോ​​ഴി​​ക്കൂ​​ടി​​നു​​ള്ളി​​ൽ തീ​​റ്റ​​യും വെ​​ള്ള​​വും കൊ​​ടു​​ക്കാ​​ൻ വ​​ച്ചി​​രു​​ന്ന ബോ​​ക്സി​​നു​​ള്ളി​​ലാ​​ണ് മൂ​​ർ​​ഖ​​ൻ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വീ​​ട്ട​​മ്മ ഷേ​​ർ​​ലി ഫി​​ലി​​പ്പ് കോ​​ഴി​​ക​​ളു​​ടെ അ​​സാ​​ധാ​​ര​​ണ ശ​​ബ്ദം കേ​​ട്ടെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ബോ​​ക്സി​​നു​​ള്ളി​​ൽ പ​​ത്തി​​വി​​ട​​ർ​​ത്തി നി​​ല്ക്കു​​ന്ന മൂ​​ർ​​ഖ​​നെ ക​​ണ്ട​​ത്. ഉ​​ട​​ൻ​​ത​​ന്നെ സ​​ർ​​പ്പ വോ​​ള​​ണ്ടി​​യ​​റെ വി​​വ​​രം അ​​റി​​യി​​ച്ചു.

എ​​ന്നാ​​ൽ കോ​​ട്ട​​യ​​ത്തു​​നി​​ന്നു സ്നേ​​ക്ക് റെ​​സ്ക്യു ടീം ​​എ​​ത്തു​​ന്ന​​തി​​നു മു​​മ്പു​​ത​​ന്നെ മൂ​​ർ​​ഖ​​ൻ സ്ഥ​​ലം വി​​ട്ടു. ഇ​​തോ​​ടെ വീ​​ട്ടു​​കാ​​ർ ഭ​​യാ​​ശ​​ങ്ക​​യി​​ലാ​​ണ്. കൊ​​ടു​​ചൂ​​ടും ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്ന​​തോ​​ടെ കൊ​​യ്ത്ത് ക​​ഴി​​ഞ്ഞ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി​​യ​​തും പാ​​മ്പു​​ക​​ൾ വ്യാ​​പ​​ക​​മാ​​യി മാ​​ളം വി​​ട്ടി​​റ​​ങ്ങാ​​ൻ കാ​​ര​​ണ​​മാ​​യി.

Related posts

Leave a Comment