ആ​ദ്യം ക​ണ്ട​പ്പോ​ള്‍ ‘മു​ട്ട​ന്‍ വ​ഴ​ക്ക്’ പി​ന്നീ​ട് ‘മ​ട്ട​ന്‍’ ക​റി​യു​ണ്ടാ​ക്കി​യ​തോ​ടെ പ്ര​ണ​യ​മാ​യി ! 55കാ​ര​നാ​യ വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍ 22കാ​രി​യാ​യ ആ​ലി​യ​യു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന​തി​ങ്ങ​നെ…

ഒ​രു 55കാ​ര​ന്റെ​യും 22കാ​രി​യു​ടെ​യും പ്ര​ണ​യ​ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. പാ​കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ദ​മ്പ​തി​ക​ളാ​ണ് ആ​ലി​യ​യും റ​ഫീ​ഖും. ന​ല്ല രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും ഒ​രാ​ളു​ടെ ഹൃ​ദ​യം ക​വ​രാ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​പ്ര​ണ​യ​ക​ഥ. ആ​ലി​യ എ​ന്ന 22കാ​രി​ക്ക് രു​ചി​ക​ര​മാ​യ മ​ട്ട​ന്‍ ക​റി വെ​ച്ചു ന​ല്‍​കി​യാ​ണ് റ​ഫീ​ഖ് എ​ന്ന 55കാ​ര​ന്‍ അ​വ​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ​ത്. പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞു ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കു​ക​യും സ​ന്തോ​ഷ​ക​ര​മാ​യ ദാ​മ്പ​ത്യ​ജീ​വി​തം ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​രു​വ​രു​ടെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ന്ന​ത് ഒ​രു റി​ക്ഷ​യി​ലാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. അ​പ്പോ​ള്‍ ആ​ലി​യ​ക്ക് റ​ഫീ​ഖി​നെ അ​റി​യി​ല്ലാ​യി​രു​ന്നു. ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ത​ന്നെ ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി. വ​ഴ​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ ആ​ലി​യ റ​ഫീ​ഖി​നെ ത​ല്ലു​ക​യും ചെ​യ്തു. ഇ​തി​ന് ശേ​ഷം റ​ഫീ​ഖ് ആ​ലി​യ​യ്ക്ക് മ​ട്ട​ന്‍ ക​റി ഉ​ണ്ടാ​ക്കി ന​ല്‍​കി. അ​ത് ഇ​വ​രു​ടെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ചു. ആ​ലി​യ​യു​ടെ​യും റ​ഫീ​ഖി​ന്റെ​യും പ്ര​ണ​യ​ക​ഥ പാ​ക്കി​സ്ഥാ​നി യൂ​ട്യൂ​ബ​ര്‍ സ​യ്യി​ദ് ബാ​സി​ത് അ​ലി​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ച​ത്.…

Read More

കാലടിയില്‍ വന്‍പെണ്‍വാണിഭ സംഘം പിടിയില്‍ ! ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 22കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു…

എറണാകുളം കാലടിയില്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഇടപാടുകാരനും നടത്തിപ്പുകാരും ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. മറ്റൂര്‍ ജംഗ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സിയില്‍ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന്‍ (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന്‍ (33), വേങ്ങൂര്‍ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയില്‍ നോയല്‍ (21), പയ്യന്നൂര്‍ തായിനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ പെണ്‍വാണിഭം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. 12,000 രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്നു വാങ്ങിയിരുന്നത്. സുധീഷും ധനേഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്.

Read More