അതാണ് അംബാനി ! താന്‍ കാരണം കടംകേറി മുടിഞ്ഞിരിക്കുന്ന എതിരാളികള്‍ക്ക് കടം വീട്ടാനുള്ള വഴി പറഞ്ഞുകൊടുത്ത് അംബാനി; 49,990കോടിയുടെ കടം വീട്ടാന്‍ അംബാനി പറഞ്ഞു കൊടുത്ത തന്ത്രം ഇങ്ങനെ…

റിലയന്‍സ് ജിയോ ഒഴികെയുള്ള രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ് മുമ്പോട്ടു പോകുന്നത്. ഈ കമ്പനികളെല്ലാം കൂടി 49,990 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക. ഈ കുടിശ്ശിക എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ ഈ തുക വീട്ടാനുള്ള വഴി കമ്പനികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇതോടൊപ്പം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അംബാനി എതിര്‍ക്കുകയും ചെയ്തു. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് എളുപ്പത്തില്‍ വലിയ തുക സമാഹരിക്കാന്‍ കഴിയും. കമ്പനിയുടെ സ്വത്തുക്കളോ ഓഹരികളോ വിറ്റുകൊണ്ട് ഈ തുക ലഭ്യമാക്കാമെന്നാണ് അംബാനിയുടെ വാദം. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് സര്‍ക്കാരിന്റെ കുടിശ്ശിക അടയ്ക്കാനുള്ള വിഭവങ്ങളുടെ ക്ഷാമമില്ലെന്നാണ് റിലയന്‍സ് ജിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഭാരതിക്കും വോഡഫോണും ഐഡിയയും 49,990 കോടി…

Read More