കേരളത്തില്‍ നിന്ന് 3ജി റദ്ദാക്കാനൊരുങ്ങി എയര്‍ടെല്‍; 2ജി നെറ്റ് വര്‍ക്ക് ലാഭകരമെന്ന് കമ്പനി;പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ…

കേരളം ഉള്‍പ്പെടെയുള്ള സര്‍ക്കിളുകളില്‍ നിന്ന് 3ജി നെറ്റ്‌വര്‍ക്ക് പിന്‍വലിക്കാനൊരുങ്ങി എയര്‍ടെല്‍. 3ജി ലഭിച്ചു കൊണ്ടിരുന്ന സ്ഥലങ്ങളില്‍ ഇനി 4ജിയായിരിക്കും ലഭിക്കുക. എന്നാല്‍ 2ജി നെറ്റ്‌വര്‍ക്ക് നിലനിര്‍ത്തിയിട്ടുണ്ട്. കേരളത്തിലും വൈകാതെ തന്നെ 3ജി നെറ്റ്വര്‍ക്കുകള്‍ റദ്ദാക്കുമെന്ന് കമ്പനി അറിയിപ്പ് ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന്റെ 2ജി നെറ്റ്വര്‍ക്കുകള്‍ ഗണ്യമായ വരുമാനം തുടരുന്നതിനാലാണ് പ്രവര്‍ത്തനക്ഷമമായി തുടരുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിറ്റാല്‍ പറഞ്ഞു. ഡല്‍ഹി പോലുള്ള സര്‍ക്കിളുകളില്‍ പോലും 2ജി ഫോണ്‍ ഉപയോക്താക്കളില്‍ നിന്ന് ഗണ്യമായ വരുമാനം ലഭിക്കുന്നു. അതിനാല്‍ എയര്‍ടെല്ലിന്റെ 2ജി നെറ്റ്വര്‍ക്ക് അടച്ചുപൂട്ടാന്‍ പദ്ധതിയില്ല. എന്നാല്‍ 3ജി നെറ്റ് വര്‍ക്ക് വന്‍നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് 3ജി റദ്ദാക്കാനുള്ള കാരണം. മൊബൈല്‍ ഫോണുകള്‍ക്കായുള്ള അതിവേഗ വയര്‍ലെസ് ആശയവിനിമയത്തിനുള്ള ഒരു മാനദണ്ഡമാണ് വോയ്സ് ഓവര്‍ ലോംഗ് ടേം എവലൂഷന്‍ (VoLTE). ഇന്ത്യയില്‍ ജിയോയാണ് ആദ്യമായി 4ജി-വോള്‍ട്ടി നെറ്റ്വര്‍ക്ക്…

Read More