11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 84കാരന്‍ ! പന്ത്രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ പിടിയില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ലോകം കോവിഡിന്റെ പിടിയിലായിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി ചെറുത്തുനില്‍ക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. വാക്സിന്‍ ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി പതിനൊന്ന് തവണ വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എണ്‍പത്തിനാലുകാരനായ ബീഹാര്‍ സ്വദേശി. ബീഹാറിലെ മദേപുര ജില്ലയില്‍ ഒറായി ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡല്‍ എന്നയാള്‍ പന്ത്രണ്ടാമത്തെ വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോളാണ് പിടിയിലാകുന്നത്. വാക്‌സിന്‍ നല്ല ഫലപ്രദമായതുകൊണ്ടാണ് തുടരെ തുടരെ വാക്സിന്‍ സ്വീകരിച്ചതെന്ന് മണ്ഡല്‍ പറഞ്ഞു. വിരമിച്ച തപാല്‍ വകുപ്പ് ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിനാണ് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി പതിമൂന്നിനും ഡിസംബര്‍ മുപ്പതിനും ഇടയിലായി പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ പതിനൊന്ന് തവണ വാക്സിന്‍ സ്വീകരിച്ചത്. താന്‍ വാക്സിനെടുത്ത തീയതിയും സമയവും സ്ഥലവും വരെ…

Read More