എയര്‍ ഇന്ത്യയ്ക്ക് ഇത് ‘ഘര്‍ വാപസി’ ! അന്ന് 2.8 കോടിയ്ക്ക് വിറ്റ എയര്‍ലൈനെ തിരികെയെത്തിക്കുന്നത് 18,000 കോടി രൂപ നല്‍കി; ടാറ്റയ്ക്കു മുമ്പിലുള്ളത് വലിയ വെല്ലുവിളികള്‍…

അങ്ങന നീണ്ട 68 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക് മടങ്ങിയെത്തുകയാണ്. 1953-ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. എന്നാല്‍ ടാറ്റ പൊന്നുപോലെ നോക്കിയ കമ്പനി സര്‍ക്കാരിന്റെ കൈവശമെത്തി ഇത്രയും വര്‍ഷത്തിനകം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്. ഒടുവില്‍ 18,000 കോടി രൂപ നല്‍കിയാണ് ടാറ്റ എയര്‍ ഇന്ത്യയെ വീണ്ടെടുക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിനെ കാത്തിരിക്കുന്നത്. അതേകമ്പനി നഷ്ടത്തില്‍ കൂപ്പു കുത്തിയതോടെയാണ് 18,000 കോടിരൂപ നല്‍കി എയര്‍ഇന്ത്യ വീണ്ടെടുക്കുന്നത്. വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ളത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. അടിമുടി പൊളിച്ചെഴുത്താണ് ഇവര്‍…

Read More