എയര്‍ ഇന്ത്യയ്ക്ക് ഇത് ‘ഘര്‍ വാപസി’ ! അന്ന് 2.8 കോടിയ്ക്ക് വിറ്റ എയര്‍ലൈനെ തിരികെയെത്തിക്കുന്നത് 18,000 കോടി രൂപ നല്‍കി; ടാറ്റയ്ക്കു മുമ്പിലുള്ളത് വലിയ വെല്ലുവിളികള്‍…

അങ്ങന നീണ്ട 68 വര്‍ഷങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്ക് മടങ്ങിയെത്തുകയാണ്. 1953-ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്.

ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. എന്നാല്‍ ടാറ്റ പൊന്നുപോലെ നോക്കിയ കമ്പനി സര്‍ക്കാരിന്റെ കൈവശമെത്തി ഇത്രയും വര്‍ഷത്തിനകം നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്.

ഒടുവില്‍ 18,000 കോടി രൂപ നല്‍കിയാണ് ടാറ്റ എയര്‍ ഇന്ത്യയെ വീണ്ടെടുക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിനെ കാത്തിരിക്കുന്നത്.

അതേകമ്പനി നഷ്ടത്തില്‍ കൂപ്പു കുത്തിയതോടെയാണ് 18,000 കോടിരൂപ നല്‍കി എയര്‍ഇന്ത്യ വീണ്ടെടുക്കുന്നത്. വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ളത്.

ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ് പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.

അടിമുടി പൊളിച്ചെഴുത്താണ് ഇവര്‍ ലക്ഷ്യമിടുന്നത്. പ്രൊഫഷണല്‍ മാനേജ്‌മെന്റ് കൊണ്ടുവരിക എന്നതാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിനായി ടാറ്റയുടെ സഹോദരസ്ഥാപനമായ ടി.സി.എസി(ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്)ന്റെ സേവനം തേടും.

എയര്‍ ഇന്ത്യയിലേക്ക് എയര്‍ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമനടപടികള്‍ ഉണ്ടാവുക.

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ചിലര്‍ പ്രകടിപ്പിച്ചെങ്കിലും ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബന്‍സല്‍ വ്യക്തമാക്കി.

ആദ്യത്തെ ഒരു വര്‍ഷം പുതിയ ഉടമയ്ക്ക് ജീവനക്കാരെ പിരിച്ചുവിടാനാകില്ല. രണ്ടാംവര്‍ഷംമുതല്‍ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കില്‍ സ്വയം വിരമിക്കല്‍ പദ്ധതി(വി.ആര്‍.എസ്.) ആനുകൂല്യങ്ങള്‍ നല്‍കണം.

വിരമിച്ച ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നും ബന്‍സല്‍ അറിയിച്ചു.

നിലവില്‍ 12,085 ജീവനക്കാരാണ് എയര്‍ ഇന്ത്യയിലുള്ളത്. ഇതില്‍ 8084 പേര്‍ സ്ഥിരംജീവനക്കാരും 4001 പേര്‍ കരാര്‍ ജീവനക്കാരുമാണ്. ഇതിനുപുറമേ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1434 ജീവനക്കാരുണ്ട്.

പ്രതിവര്‍ഷം 1000 പേരെന്നനിലയില്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 5000 സ്ഥിരംജീവനക്കാര്‍ വിരമിക്കും. ആദ്യത്തെ ഒരു വര്‍ഷത്തേക്ക് ജീവനക്കാരെ പിരിച്ചുവിടാന്‍ ടാറ്റക്ക് സാധിക്കില്ല.

ആദ്യത്തെ ഒരു വര്‍ഷം ജീവനക്കാരെ നിലനിര്‍ത്തുകയു വേണം. അതിന് ശേഷമാകും ഒരു വര്‍ഷത്തിനുശേഷം പിരിച്ചുവിടുകയാണെങ്കില്‍ അവര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്.) ആനുകൂല്യങ്ങള്‍ നല്‍കണം.

ജീവനക്കാര്‍ക്ക് ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട് എന്നിവ നല്‍കണം. വിരമിച്ച ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരും.

നിലവില്‍ 55,000 പേര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. പിരിച്ചുവിടുന്നതിനും നിലനിര്‍ത്തുന്നതിനും ജീവനക്കാരുടെ പ്രകടനനിലവാരം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ മാനദണ്ഡമായിരിക്കും.

1932ല്‍ ജെ.ആര്‍.ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യയെന്ന വിമാനകമ്പനി അദ്ദേഹത്തിന്റെ പിറന്നാളിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത്.

68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ കുടുംബത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ഇടപാടിനെ കുറിച്ച് പലരും പ്രതികരിച്ചത്.

1907ല്‍ ഒരു മോണോ പ്ലെയിനില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ചരിത്രം കുറിച്ച വ്യക്തിയായ ജെ.ആര്‍.ഡി ടാറ്റ രാജ്യത്തിന് നല്‍കി ഏറ്റവും വലിയ സംഭാവനയായിരുന്നു എയര്‍ഇന്ത്യ.

1932ല്‍ രണ്ടു ലക്ഷം രൂപ മുതല്‍ മുടക്കില്‍ ജെആര്‍ഡി ടാറ്റ തുടങ്ങിയ ടാറ്റ ഏവിയേഷന്‍ സര്‍വീസിന്റെ ആദ്യ പേര് ടാറ്റ എയര്‍മെയില്‍ എന്നായിരുന്നു.

1933ല്‍ 60,000 രൂപയായിരുന്നു കമ്പനിയുടെ ലാഭം. 1937ല്‍ ഇത് ആറ് ലക്ഷമായി ഉയര്‍ന്നു. 1938ല്‍ കമ്പനിയുടെ പേര് ടാറ്റ എയര്‍ലൈന്‍സ് എന്നാക്കി മാറ്റി.

പിന്നീട് രണ്ടാം ലോകമഹായുദ്ധാനന്തരം 1946ല്‍ എയര്‍ ഇന്ത്യയെന്ന പേരില്‍ ജോയിന്റ് സ്റ്റോക്ക് കമ്പനിയായി. സ്വാതന്ത്ര്യാനന്തരം
പിന്നീട് കേന്ദ്രസര്‍ക്കാറിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എയര്‍ ഇന്ത്യ ബോംബെ-ലണ്ടന്‍ സര്‍വീസിന് തുടക്കം കുറിച്ചു.

1953ല്‍ ദേശസാല്‍ക്കരണത്തിന്റെ ഭാഗമായി 2.8 കോടിക്ക് എയര്‍ ഇന്ത്യയിലെ ടാറ്റയുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുകയായിരുന്നു. അന്ന് ടാറ്റയുടെ കുടുംബത്തില്‍ നിന്ന് പടിയിറങ്ങിയ എയര്‍ഇന്ത്യയ്ക്ക് ഇത് ‘ഘര്‍ വാപസി’ തന്നെയാണ്.

Related posts

Leave a Comment