കളമശേരി എസ്ഐയെ സക്കീര്‍ സഖാവ് ഫോണില്‍ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം;ടെസ്റ്റ് എഴുതി പാസായതാണെന്ന് പറഞ്ഞത് എസ്എഫ്‌ഐ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നത്;എസ്‌ഐയ്ക്ക് സസ്‌പെന്‍ഷനോ ഡിസ്മിസോ പ്രതീക്ഷിക്കാമെന്ന് അഡ്വ. ജയശങ്കര്‍…

കളമശേരി എസ്ഐ അമൃത് രംഗനും സിപിഎം നേതാവ് സക്കീര്‍ ഹുസൈനുമായിട്ടുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നേതാവ് പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും അതിന് എസ്ഐ നല്‍കുന്ന മറുപടിയുമായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. ഇതിന് പിന്നാലെ എസ്ഐയ്ക്കെതിരെ നടപടി എടുക്കാന്‍ സേനയില്‍ സമ്മര്‍ദ്ദം ശക്തമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത്. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീര്‍ ഹുസൈന്‍. സിപിഎം കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളില്‍ മുന്‍പിന്‍ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും. രണ്ടു വര്‍ഷം മുമ്പ് ഒരു ജനകീയ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച സഖാവ് ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി ജാമ്യം കിട്ടാതെ ഏതാനും ദിവസം സബ്ജയിലില്‍ കിടന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ആ കേസ് തീര്‍ന്നിട്ടില്ല…

Read More

ചില സന്ദര്‍ഭങ്ങളില്‍ ബൂര്‍ഷ്വാസിയെ കബളിപ്പിക്കാന്‍ ഇതുപോലെയുള്ള അടവുനയം വേണ്ടിവരും; കൊടിയേരിയെ ട്രോളി അഡ്വ. ജയശങ്കര്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ ശത്രു സംഹാരപൂജയെ ട്രോളി അഡ്വ. ജയശങ്കര്‍ രംഗത്ത്. കോടിയേരിയുള്‍പ്പെടെ പല സിപിഎം നേതാക്കള്‍ക്കെതിരേയും ശക്തമായ ആക്ഷേപമാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രേമിക്കാമോ ?ഒരു സഖാവ് പണ്ട് ഇഎംഎസ്സിനോടു ചോദിച്ചു.കമ്മ്യൂണിസത്തിനു വേണ്ടിയാണെങ്കില്‍ പ്രേമിക്കാം: സംശയലേശമന്യേ, ഈയെമ്മിന്റെ മറുപടി.ഇതാണ് പാര്‍ടി ലൈന്‍. കമ്മ്യൂണിസത്തിനു വേണ്ടി എന്തും ചെയ്യാം, അല്ലെങ്കില്‍ ഒന്നും ചെയ്യരുത്. മഹത്തായ ഇന്ത്യന്‍ വിപ്ലവം സഫലീകരിക്കാനും സോഷ്യലിസം യാഥാര്‍ഥ്യമാക്കാനും വേണ്ടി പല ത്യാഗങ്ങളും സഹിക്കേണ്ടി വരും. ചിലപ്പോള്‍ ശത്രുദോഷ പരിഹാര പൂജ, മൃത്യുഞ്ജയ ഹോമം, സുദര്‍ശന ക്രിയ; മറ്റു ചിലപ്പോള്‍ ക്ഷുദ്രം, മാരണം, കൂടോത്രം.ചില സന്ദര്‍ഭങ്ങളില്‍ ബൂര്‍ഷ്വാസിയെ കബളിപ്പിക്കാന്‍ ഇതുപോലെയുളള അടവുനയം വേണ്ടിവരും. കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാട് കഴിപ്പിച്ചതും സുധാകരന്‍ ശബരിമല ശാസ്താവിനെ പറ്റി ഇംഗ്ലീഷില്‍…

Read More