പോലീസിനെ വെല്ലുവിളിച്ച കേസ്: അർജുൻ ആയങ്കി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

കൊ​ച്ചി: പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ല്ലു​വി​ളി മു​ഴ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി​യെ ര​ണ്ട് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കോ​ത​മം​ഗം​ലം, ഊ​ന്നു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ഭീ​ഷ​ണി​ക​ളി​ലാ​ണ് ഈ ​ന​ട​പ​ടി.

കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​റി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ അ​ർ​ജു​ൻ ആ​യ​ങ്കി, തു​ട​ർ​ന്ന് ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ഊ​ന്നു​ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ബി.​എ​സ്. ആ​ദ​ർ​ശി​നെ​യും ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ക​യു​ണ്ടാ​യി.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലു​ക​ളും തെ​ളി​വെ​ടു​പ്പു​ക​ളും ന​ട​ത്തു​ന്ന​തി​നാ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ​ക്കൂ​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും വെ​ല്ലു​വി​ളി​ച്ച അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​രി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കോ​ത​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

കു​ട്ട​മ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ എ. ​ഷൈ​ൻ കു​മാ​റി​നാ​ണ് ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യു​ള്ള​ത്. ഇ​തി​നു​മു​മ്പ് പു​ന്നേ​ക്കാ​ട് റി​സോ​ർ​ട്ടി​ൽ വെ​ച്ച് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ പി​ടി​യി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് കോ​ത​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ൻ​പ് അ​നു​വ​ദി​ച്ചി​രു​ന്ന ജാ​മ്യം പി​ന്നീ​ട് റ​ദ്ദാ​ക്കി​യി​രു​ന്നു. കോ​ത​മം​ഗ​ലം ഇ​ൻ​സ്പെ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യി വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി ഈ ​ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment