അമ്മയും മകളും ഒരുമിച്ച് നിയമപഠനം പൂര്‍ത്തിയാക്കിയാണ് ഒരു വീട് വക്കീല്‍ മയമാക്കിയത്. ഇനി മകള്‍ക്കൊപ്പം കോടതിയില്‍ വാദിക്കാനും ഈ അമ്മയുണ്ടാകും. ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് വക്കീല്‍ കോട്ടണിഞ്ഞ് ഇനിമുതല്‍ മകള്‍ സാറാ എലിസബത്ത് മാത്യുവിനൊപ്പം വഞ്ചിയൂര്‍ കോടതിയില്‍ വാദിക്കാനെത്തുക. ഒമാനില്‍ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ പള്ളിക്ക വീട്ടില്‍ അഡ്വ. മാത്യു പി.തോമസിന്റെ ഭാര്യയാണ് മറിയം മാത്യു. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. പിന്നീട് കഴിഞ്ഞ മൂന്ന് വര്‍ഷം മകള്‍ക്കൊപ്പം തിരുവനന്തപുരം ഗവ.ലോ കോളജില്‍ റെഗുലര്‍ ബാച്ചിലെ ക്ലാസിനെത്തിയായിരുന്നു മറിയത്തിന്റെ പഠനം. മകള്‍ പഞ്ചവത്സര എല്‍എല്‍ബിയാണ് പഠിച്ചിറങ്ങിയത്. കഴിഞ്ഞദിവസം ഹൈകോടതിയില്‍ നടന്ന ഓഫ്‌ലൈന്‍ ചടങ്ങിലാണ് ഇവര്‍ എന്റോള്‍ ചെയ്തത്. മക്കളുടെ പഠനാര്‍ത്ഥമായി കുടുംബം കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസിക്കുന്നത്. മകന്‍ തോമസ് പി മാത്യു…
Read More