ഗ്രീ​ഷ്മ​യെ ക്രി​മി​ന​ലാ​ക്കി മാ​റ്റി​യ​ത് ഷാ​രോ​ണെ​ന്ന് പ്ര​തി​ഭാ​ഗം ! അ​വ​ളു​ടെ ഭാ​ഗ​ത്തു നി​ന്നു കൂ​ടി ചി​ന്തി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍…

ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ന​ട​ത്തി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ മു​ഖ്യ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള ഗ്രീ​ഷ്മ​യെ ഏ​ഴ് ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

പ്ര​തി​യെ ഏ​ഴ് ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ പ്ര​തി​ഭാ​ഗം ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. മ​റ്റ് പ്ര​തി​ക​ളെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക​ല്ലേ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്ന് കോ​ട​തി​യും ചോ​ദി​ച്ചു.

മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യാ​ണ് എ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദം. ഷാ​രോ​ണും ഗ്രീ​ഷ്മ​യും ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ല​യി​ട​ത്തും പോ​യി​ട്ടു​ണ്ടെ​ന്നും അ​വി​ടെ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ക്കാ​ന്‍ ഏ​ഴ് ദി​വ​സം വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രീ​ഷ്മ​യ്ക്ക് വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സി​ല്‍ പാ​റ​ശാ​ല പൊ​ലീ​സി​ന്റെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം.

വി​ഷം കൊ​ടു​ത്ത് കൊ​ന്നു എ​ന്ന് എ​ഫ്‌​ഐ​ആ​ര്‍ പോ​ലും പൊ​ലീ​സി​ന്റെ പ​ക്ക​ലി​ല്ല എ​ന്ന് ഗ്രീ​ഷ്മ​യ്ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു.

ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ല്ലാ​ത്ത തെ​ളി​വു​ക​ള്‍ സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മം. മു​റി​ക്കു​ള്ളി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ര്‍​ക്കും അ​റി​യി​ല്ല.

വി​ഷം കൊ​ണ്ടു​വ​ന്ന​ത് ഷാ​രോ​ണ്‍ ആ​യി​ക്കൂ​ടേ എ​ന്നും പ്ര​തി​ഭാ​ഗം ചോ​ദി​ച്ചു. ഷാ​രോ​ണി​ന്റെ മ​ര​ണ​മൊ​ഴി​യി​ല്‍ ഗ്രീ​ഷ്മ​യെ പ​റ്റി ഒ​ന്നും പ​റ​യു​ന്നി​ല്ല എ​ന്ന വാ​ദ​വും പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ച്ചു.

ഗ്രീ​ഷ്മ​യെ ക്രി​മി​ന​ലാ​ക്കി മാ​റ്റി​യ​ത് ഷാ​രോ​ണാ​ണ്. ഗ്രീ​ഷ്മ​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ ഷാ​രോ​ണി​ന്റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. അ​തേ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം വേ​ണം.

ഗ്രീ​ഷ്മ​യു​ടെ ഭാ​ഗ​ത്തു നി​ന്നു കൂ​ടി ചി​ന്തി​ക്ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. ഗ്രീ​ഷ്മ​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് ഒ​റ്റ മ​ക​ളേ ഉ​ള്ളൂ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ഗ്രീ​ഷ്മ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു.

Related posts

Leave a Comment