പകച്ചു പോയി എന്റെ ബാല്യം ! മാര്‍ക്ക് ഷീറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിനു പകരം ഇടം പിടിച്ചത് ‘സല്‍മാന്‍ ഖാന്‍’; മറ്റു ചിലരുടെ മാര്‍ക്ക് ഷീറ്റിലെ പടം കണ്ടാല്‍ ഞെട്ടും…

ലക്‌നൗ: നിന്നെ കാണാന്‍ സല്‍മാന്‍ ഖാനെ പോലെയുണ്ട് എന്ന് കൂട്ടുകാര്‍ കളിയാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന സംഭവം അറിഞ്ഞാല്‍ അത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്നു തോന്നിപ്പോകും. ആഗ്ര സര്‍വ്വകലാശാല പുറത്തുവിട്ട ബിരുദ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിനു പകരം സ്ഥാനം പിടിച്ചത് സല്‍മാന്‍ ഖാന്റെ ചിത്രം. ആഗ്രാ സര്‍വകലാശാലയുടെ ബിരുദ ദാന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. 17028700***** എന്ന റോള്‍ നമ്പറിലുളള മാര്‍ക്ക് ഷീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. തോജ്പൂര്‍ ജാവയിലെ അമൃത സിംഗ് മെമ്മോറിയല്‍ ഡിഗ്രി കോളേജില്‍ നിന്നും ബിഎയ്ക്ക് 35 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റിലാണ് ഫോട്ടോയുടെ സ്ഥാനത്ത് സല്‍മാന്‍ ഖാന്റെ ചിത്രം പതിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പേരിന്റെ അവസാനം ‘ഖാന്‍’ എന്ന് കൂടി ഉളളത് കണ്ടാണ് സല്‍മാന്റെ…

Read More