എ​ട്ടു ന​ഗ​ര​ങ്ങ​ളി​ല്‍ ഇ​ന്നു​ത​ന്നെ 5ജി ​സേ​വ​നം തു​ട​ങ്ങാ​ന്‍ എ​യ​ര്‍​ടെ​ല്‍ ! ജി​യോ തു​ട​ങ്ങു​ന്ന​ത് ദീ​പാ​വ​ലി ദി​ന​ത്തി​ല്‍; രാ​ജ്യ​ത്ത് 5ജി ​മാ​മാ​ങ്കം…

രാ​ജ്യ​ത്ത് 5ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​തോ​ടെ ആ​ളു​ക​ളെ​ല്ലാം ആ​കാം​ക്ഷ​യി​ലാ​ണ്. ഇ​ന്നു ത​ന്നെ രാ​ജ്യ​ത്തെ നാ​ലു മെ​ട്രോ​ക​ളി​ല​ട​ക്കം എ​ട്ടു ന​ഗ​ര​ങ്ങ​ളി​ല്‍ 5ജി ​സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​യ​ര്‍​ടെ​ല്‍ പ​റ​ഞ്ഞു.

2024 മാ​ര്‍​ച്ചി​ല്‍ രാ​ജ്യ​മാ​കെ​യും 5 ജി ​സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും എ​യ​ര്‍​ടെ​ല്‍ അ​റി​യി​ച്ചു. ന്യൂ​ഡ​ല്‍​ഹി​യി​ല്‍ 5 ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച ച​ട​ങ്ങി​ലാ​ണ് എ​യ​ര്‍​ടെ​ല്‍ പ്രൊ​വൈ​ഡ​റാ​യ ഭാ​ര​തി എ​ന്റ​ര്‍​പ്രൈ​സ​സ് ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍ ഭാ​ര​തി മി​ത്ത​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ജ്യ​ത്ത് ഒ​രു പു​തു​യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് സു​നി​ല്‍ ഭാ​ര​തി മി​ത്ത​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ 75-ാം സ്വാ​ത​ന്ത്ര്യ വാ​ര്‍​ഷി​ക​ത്തി​ലാ​ണ് സു​പ്ര​ധാ​ന നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

5ജി ​രാ​ജ്യ​ത്ത് ഒ​രു പു​തി​യ അ​വ​ബോ​ധ​ത്തി​നും ഊ​ര്‍​ജ്ജ​ത്തി​നും തു​ട​ക്ക​മി​ടും. ഇ​ത് ആ​ളു​ക​ള്‍​ക്ക് നി​ര​വ​ധി പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ക്കു​മെ​ന്നും മി​ത്ത​ല്‍ പ​റ​ഞ്ഞു.

ടെ​ലി​കോം വ്യ​വ​സാ​യം 1.3 ബി​ല്യ​ണ്‍ ഇ​ന്ത്യ​ക്കാ​രു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് സം​രം​ഭ​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ല്‍ സ്വ​പ്ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ജ്വ​ലി​പ്പി​ക്കു​മെ​ന്ന് ആ​ദി​ത്യ ബി​ര്‍​ള ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ കു​മാ​ര്‍ മം​ഗ​ളം ബി​ര്‍​ള പ​റ​ഞ്ഞു.

അ​ടു​ത്ത മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ്യം 5 ട്രി​ല്യ​ണ്‍ ഡോ​ള​ര്‍ സ​മ്പ​ദ്വ്യ​വ​സ്ഥ​യാ​യി മാ​റാ​ന്‍ ഇ​ത് ക​ള​മൊ​രു​ക്കു​മെ​ന്നും ബി​ര്‍​ള കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2023 ഡി​സം​ബ​റി​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും 5 ജി ​ല​ഭ്യ​മാ​ക്കു​മെ​ന്ന് റി​ല​യ​ന്‍​സ് ജി​യോ അ​റി​യി​ച്ചു. അ​ടു​ത്ത ത​ല​മു​റ ക​ണ​ക്റ്റി​വി​റ്റി സാ​ങ്കേ​തി​ക വി​ദ്യ​യേ​ക്കാ​ള്‍ വ​ള​രെ​യേ​റെ​യാ​ണ് 5 ജി ​സേ​വ​ന​ങ്ങ​ള്‍.

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ്, ഇ​ന്റ​ര്‍​നെ​റ്റ് ഓ​ഫ് തി​ങ്സ്, റോ​ബോ​ട്ടി​ക്സ്, ബ്ലോ​ക്ക്ചെ​യി​ന്‍ & മെ​റ്റാ​വേ​ര്‍​സ് തു​ട​ങ്ങി​യ 21-ാം നൂ​റ്റാ​ണ്ടി​ലെ മ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ മു​ഴു​വ​ന്‍ സാ​ധ്യ​ത​ക​ളും തു​റ​ന്നി​ടു​ന്ന അ​ടി​സ്ഥാ​ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണി​തെ​ന്ന് റി​ല​യ​ന്‍​സ് ജി​യോ ഉ​ട​മ മു​കേ​ഷ് അം​ബാ​നി പ​റ​ഞ്ഞു.

5ജി ​മി​ക​ച്ച വി​ദ്യാ​ഭ്യാ​സം, മി​ക​ച്ച ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നി​വ​യ്ക്ക് സം​ഭാ​വ​ന ചെ​യ്യും. ന​ഗ​ര​ഗ്രാ​മ വ്യ​ത്യാ​സം ഇ​ല്ലാ​താ​ക്കും, ചെ​റു​കി​ട സം​രം​ഭ മേ​ഖ​ല​യെ പി​ന്തു​ണ​യ്ക്കും, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സി​നെ എ​ല്ലാ മേ​ഖ​ല​യി​ലും എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ 5ജി​യ്ക്ക് ഇ​ന്ത്യ​യെ ലോ​ക​ത്തെ ഇ​ന്റ​ലി​ജ​ന്‍​സ് ത​ല​സ്ഥാ​ന​മാ​ക്കി മാ​റ്റാ​നാ​വു​മെ​ന്നും മു​കേ,് അം​ബാ​നി പ​റ​ഞ്ഞു.

ന്യൂ​ഡ​ല്‍​ഹി പ്ര​ഗ​തി മൈ​താ​നി​ല്‍ ആ​റാ​മ​ത് ഇ​ന്ത്യ മൊ​ബൈ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് വേ​ദി​യി​ല്‍ വെ​ച്ചാ​ണ് രാ​ജ്യ​ത്തെ 5ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തു​ട​ക്കം കു​റി​ച്ച​ത്.

കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി ദേ​വു സി​ങ് ചൗ​ഹാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

5ജി ​രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ച​ര​ക്ക് നീ​ക്കം, ബാ​ങ്കി​ങ് ഉ​ള്‍​പ്പ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment