കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് 2.35 കോ​ടി രൂ​പ കൊ​ണ്ടു​പോ​യ​ത് പി​ണ​റാ​യി ! എ​കെ​ജി സെ​ന്റ​റി​ല്‍ എ​ത്തി​ച്ച​ത് പി ​രാ​ജീ​വ്; പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ജി ​ശ​ക്തി​ധ​ര​ന്‍

കൈ​തോ​ല​പ്പാ​യ പ​ണ​ക്കൈ​മാ​റ്റ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ള്‍ ആ​ദ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി ​ശ​ക്തി​ധ​ര​ന്‍. ക​ലൂ​രു​ള്ള ദേ​ശാ​ഭി​മാ​നി ഓ​ഫീ​സി​ല്‍ ര​ണ്ടു ദി​വ​സം താ​മ​സി​ച്ച് അ​വി​ടെ നി​ന്ന് 2.35 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത് അ​ന്ന​ത്തെ പാ​ര്‍​ട്ടി​സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ ​പ​ണം തി​രു​വ​ന​ന്ത​പു​ര​ത്തെ എ​കെ​ജി സെ​ന്റ​റി​ല്‍ എ​ത്തി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വാ​ണെ​ന്നും ശ​ക്തി​ധ​ര​ന്‍ ത​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. ശ​ക്തി​ധ​ര​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ന​ട്ടു​ച്ച​യ്ക്ക് ഇ​രു​ട്ടോ ? ര​സീ​തോ രേ​ഖ​ക​ളോ സു​താ​ര്യ​ത​യോ ഇ​ല്ലാ​തെ നി​ഗൂ​ഢ​മാ​യി എ​റ​ണാ​കു​ള​ത്തെ ക​ലൂ​രി​ലു​ള്ള ദേ​ശാ​ഭി​മാ​നി ഓ​ഫീ​സി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി 35 ല​ക്ഷം രൂ​പ ര​ണ്ട് ദി​വ​സം അ​വി​ടെ താ​മ​സി​ച്ച് സ​മാ​ഹ​രി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത് അ​ന്ന​ത്തെ പാ​ര്‍​ട്ടി​സെ​ക്ര​ട്ട​റി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ണെ​ന്നും അ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ ​കെ ജി ​സെ​ന്റ​റി​ല്‍…

Read More

നന്ദി ബലറാം നന്ദി ! എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം വിറ്റു തീര്‍ന്നു; ‘എന്റെ ജീവിതകഥ’യുടെ ഒറ്റ കോപ്പി പോലും ഇപ്പോള്‍ കേരളത്തില്‍ കി്ട്ടാനില്ല

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. എന്തായാലും ഇതുവഴി കൂടുതല്‍ പേരിലേക്ക് എകെജി എത്തുകയും ചെയ്തു. എകെജിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ബലറാം വിവാദപരാമര്‍ശം നടത്തിയത് എന്നതിനാല്‍ എകെജിയുടെ ആത്മകഥയായ എന്റെ ജീവിതകഥ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റു പോയത്. ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിവാദം ചൂടുപിടിച്ചതോടെ എന്റെ ജീവിതകഥയുടെ പതിമൂന്നാം പതിപ്പ് മുഴുവന്‍ വിറ്റു പോയെന്നും കേരളത്തിലെവിടെയും ഈ പുസ്തകത്തിന്റെ കോപ്പിയിപ്പോള്‍ ലഭ്യമല്ലെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോടായി പറഞ്ഞു. തന്റെ ജീവിതസഖിയായ സുശീലയെ അവര്‍ക്ക് 14 വയസ്സ്…

Read More