ആ ദുരനുഭവം..! മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നു; കൊല്ലാനും ശ്രമിച്ചു; ഭര്‍ത്താവിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ മോഡല്‍ രശ്മി

മുംബൈ: മതം മാറാന്‍ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് മുന്‍ മോഡല്‍ രശ്മി. ഇതുമായി ബന്ധപ്പെട്ട് രശ്മി ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്നലെ മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്കു വിളിപ്പിച്ച രശ്മി തന്റെ മുറിവുകള്‍ കാണിക്കുകയും ദുരനുഭവം വിവരിക്കുകയും ചെയ്തിരുന്നു. 2005ല്‍ ആണ് രശ്മി അസിഫ് എന്നയാളെ വിവാഹം ചെയ്തത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് താന്‍ മതം മാറണമെന്ന് ഇയാള്‍ നിര്‍ബന്ധിച്ചു തുടങ്ങിയതെന്ന് രശ്മി പറഞ്ഞു. ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നു കുഞ്ഞിനെയും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഭര്‍ത്താവ് അദ്ദേഹത്തിന്റെ പകുതി പ്രായമുള്ള, മറ്റൊരു മതത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും തന്നെയിപ്പോള്‍ ഫഌറ്റില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും രശ്മി ആരോപിക്കുന്നു. ജീവനു കടുത്ത ഭീഷണിയാണ് നിലനില്‍ക്കുന്നതെന്നും രശ്മി ആരോപിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ചു.

Read More