അ​രി​ശ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​സ്റ്റ​ര്‍ ക​ടി​ച്ചു​കീ​റി ! നാ​യ​യ്ക്കെ​തി​രെ പ​രാ​തി; വീ​ഡി​യോ വൈ​റ​ല്‍…

ഭി​ത്തി​യി​ല്‍ ഒ​ട്ടി​ച്ച പോ​സ്റ്റ​ര്‍ ക​ടി​ച്ചു പ​റി​ച്ച നാ​യ​യ്ക്ക് എ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി. ആ​ന്ധ്ര​യി​ലാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി വൈ ​എ​സ് ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ പോ​സ്റ്റ​ര്‍ ക​ടി​ച്ചു​കീ​റി നീ​ക്കി​യ​തി​നാ​ണ് നാ​യ​യ്ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. തെ​ലു​ങ്ക് ദേ​ശം പാ​ര്‍​ട്ടി നേ​താ​വ് ദാ​സ​രി ഉ​ദ​യ​യാ​ണ് പ​രി​ഹാ​സ​രൂ​പേ​ണ പ​രാ​തി ന​ല്‍​കി​യ​ത്. വി​ജ​യ​വാ​ഡ​യി​ലാ​ണ് സം​ഭ​വം. ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ പോ​സ്റ്റ​ര്‍ ക​ടി​ച്ചു​കീ​റു​ന്ന നാ​യ​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ട​ക്കം വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​യ​ക്ക​ര​പേ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നാ​യ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. കേ​സി​ലെ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് പ​രി​ഹാ​സ​രൂ​പേ​ണ​യു​ള്ള പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

Read More

കഴുതയിറച്ചി കഴിച്ചാല്‍ കുതിരയെപ്പോലെ നില്‍ക്കും ! കഴുതയിറച്ചി ലൈംഗികശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രചരണം ; ആന്ധ്രയില്‍ അനധികൃതമായ കഴുത കശാപ്പ് വ്യാപകമാവുന്നു…

കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗികശക്തി വര്‍ദ്ധിക്കുമെന്ന പ്രചരണത്തെത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറുന്നു. അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്. പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാന്‍ കഴുത ഇറച്ചി കഴിച്ചാല്‍ മതിയെന്ന പ്രചരണമാണ് ഇറച്ചിവില്‍പ്പന വര്‍ധിക്കാന്‍ കാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കുമെന്നും ആളുകള്‍ക്കിടയില്‍ അടുത്തിടെ വിശ്വാസം പൊട്ടിമുളയ്ക്കുകയായിരുന്നു. കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറാന്‍ പ്രധാന കാരണവും ഇതു തന്നെയാണ്. പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കുന്നത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്‍പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍. കര്‍ണാടക,…

Read More

ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം വ്യാപിക്കുന്നു ! ഇതുവരെ രോഗബാധിതരായത് 292 പേര്‍; ഒരാള്‍ മരിച്ചു…

ഗോദാവരി: ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണു രോഗം ബാധിച്ചത്. ഇവരില്‍ 140 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു ബോധരഹിതരാവുകയാണു ചെയ്യുന്നത്. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകിട്ടോടെ മരിച്ചത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും അധികൃതര്‍ സര്‍വേ നടത്തുകയാണ്. ജലമലിനീകരണമാണോ രോഗബാധയ്ക്കു കാരണമെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടക്കുകയാണെന്ന് ഉപ മുഖ്യമന്ത്രി എ.കെ.കെ. ശ്രീനിവാസ് അറിയിച്ചു. നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന്‍ അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന്…

Read More