‘മൈ ലൈഫ്, മൈ ബീ’ ! ലിച്ചിയുടെ പുതിയ പോസ്റ്റ് കണ്ട് നഷ്ടബോധത്താല്‍ ഹൃദയം തകര്‍ന്ന് ആരാധകര്‍…

മലയാളികളുടെ പ്രിയ നായികയാണ് അന്ന രാജന്‍.അങ്കമാലി ഡയറീസിലെ ലിച്ചി ആയി മലയാള സിനിമയില്‍ എത്തിയ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകരായ യുവാക്കളുടെ ഹൃദയം തകര്‍ക്കുന്നത്. ‘മൈ ലൈഫ്, മൈ ബീ’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ താരത്തിന്റെ പിന്നില്‍ ആരോ ഇരിപ്പുണ്ട്. എന്നാല്‍, അത് ആരാണെന്ന് വ്യക്തമല്ല. പിന്നിലിരിക്കുന്ന ആളുടെ കൈയില്‍ താരവും കൈ കോര്‍ത്തിട്ടുണ്ട്. ‘മങ്ങിയ ചിത്രം ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയാണ് ചിത്രത്തില്‍ ലിച്ചി പ്രത്യക്ഷപ്പെടുന്നത്. ഏതായാലും പിന്നില്‍ ഒളിപ്പിച്ച രഹസ്യവുമായുള്ള അന്ന രാജന്റെ ചിത്രം ആരാധകരുടെ ഹൃദയത്തില്‍ തന്നെയാണ് കൊണ്ടത്. ‘എന്നോട് ഇത് വേണ്ടായിരുന്നു’, ‘ഒരുപാട് ആളുകളുടെ ഹൃദയം തകര്‍ന്ന നിമിഷം’, ‘സംതിങ് ഫിഷി’, ‘സെഡ് ആയി’, അങ്ങനെ പോകുന്നു കമന്റുകള്‍. നടി വിവാഹിതയാകാന്‍…

Read More

രാവിലെയും വൈകിട്ടും ഷട്ടില്‍ കളിച്ചു ! പിന്നെ ചില കാര്യങ്ങള്‍ ഉപേക്ഷിച്ചു; താന്‍ സ്ലിം ബ്യൂട്ടിയായതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി അന്ന രേഷ്മ രാജന്‍…

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തില്‍ അന്ന അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. അടുത്തിടെയായി നടിയ്ക്ക് തടി അല്‍പം കൂടിയെന്ന് ആരാധകര്‍ അടക്കം പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് തടി കുറച്ച് സ്ലിംബ്യൂട്ടി ആയിരിക്കുകയാണ് താരം. ജിമ്മില്‍ ഒന്നും പോകാതെയാണ് താരം തടി കുറച്ചത് എന്നതാണ് അദ്ഭുതം. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു അന്നക്ക്. ഇപ്പോളിതാ തന്റെ മേക്കോവറിനെക്കുറിച്ച് തുറന്നുപറയുകയാണ് അന്ന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. അന്നയുടെ വാക്കുകള്‍ ഇങ്ങനെ…അയ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതല്‍ മറ്റൊരു ചിത്രത്തിന് വേണ്ട തടി കുറയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കൊറോണ…

Read More

അപ്പന്‍ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ… അതു വേണോ ഇതു വേണോയെന്ന് ആശയക്കുഴപ്പം ഉണ്ടായി ! ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞ് രേഷ്മ രാജന്‍…

ജീവിതത്തില്‍ താന്‍ കടന്നുപോയ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അന്ന രേഷ്മ രാജന്‍.”സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ ? ഇത് വേണോ? ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കില്‍ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടില്‍ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. പക്ഷെ അവസരം ഒരിക്കല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ ഹോസ്പിറ്റലിലെ ഡയറക്ടേഴ്‌സിനോട് അഭിപ്രായം ചോദിച്ചു. അവര്‍ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്‌ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം.…

Read More