സച്ചിനെയും ബച്ചനെയും ബന്ധിപ്പിക്കുന്ന കണ്ണി കിഷോര്‍ കുമാര്‍; ഇതിഹാസങ്ങള്‍ക്കു മുന്നില്‍ പാടിയ ഓര്‍മകള്‍ പങ്കുവച്ച് അനൂപ് ശങ്കര്‍;വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് അനൂപ് ശങ്കര്‍. നിരവധി സ്റ്റേജ് ഷോകളിലൂടെയും ബാന്‍ഡുകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഗായകന്‍. നമ്മുടെ മറ്റ് പല യുവ ഗായകര്‍ക്കും ലഭിക്കാത്ത വലിയ ഭാഗ്യം അനൂപിനു ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍, മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന തുടങ്ങി നിരവധി ഇതിഹാസ താരങ്ങളുടെ മുന്നില്‍ പാടുവാനുള്ള അവസരം ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് അനൂപ് ശങ്കര്‍ പറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു തന്റെ പാട്ട് കേട്ടപ്പോള്‍ ഇരുവര്‍ക്കും ഇഷ്ടമാകുന്ന ഒരു പാട്ട് പാടണമെന്ന് തീരുമാനിച്ചെന്ന് അനൂപ് ശങ്കര്‍ പറയുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ ഇരുവരെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മനസ്സില്‍ വന്നത് ഇതിഹാസ ഗായകന്‍ കിഷോര്‍കുമാറാണ്. സച്ചിന്റെ ഇഷ്ട ഗായകനാണ് കിഷോര്‍ കുമാര്‍. അതുപോലെ ബച്ചനായി കൂടുതല്‍ ഗാനമാലപിച്ചത്…

Read More