സച്ചിനെയും ബച്ചനെയും ബന്ധിപ്പിക്കുന്ന കണ്ണി കിഷോര്‍ കുമാര്‍; ഇതിഹാസങ്ങള്‍ക്കു മുന്നില്‍ പാടിയ ഓര്‍മകള്‍ പങ്കുവച്ച് അനൂപ് ശങ്കര്‍;വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് അനൂപ് ശങ്കര്‍. നിരവധി സ്റ്റേജ് ഷോകളിലൂടെയും ബാന്‍ഡുകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഗായകന്‍. നമ്മുടെ മറ്റ് പല യുവ ഗായകര്‍ക്കും ലഭിക്കാത്ത വലിയ ഭാഗ്യം അനൂപിനു ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍, മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന തുടങ്ങി നിരവധി ഇതിഹാസ താരങ്ങളുടെ മുന്നില്‍ പാടുവാനുള്ള അവസരം ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് അനൂപ് ശങ്കര്‍ പറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു തന്റെ പാട്ട് കേട്ടപ്പോള്‍ ഇരുവര്‍ക്കും ഇഷ്ടമാകുന്ന ഒരു പാട്ട് പാടണമെന്ന് തീരുമാനിച്ചെന്ന് അനൂപ് ശങ്കര്‍ പറയുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ ഇരുവരെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മനസ്സില്‍ വന്നത് ഇതിഹാസ ഗായകന്‍ കിഷോര്‍കുമാറാണ്. സച്ചിന്റെ ഇഷ്ട ഗായകനാണ് കിഷോര്‍ കുമാര്‍. അതുപോലെ ബച്ചനായി കൂടുതല്‍ ഗാനമാലപിച്ചത്…

Read More

നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ… ആര്യ ദയാലിന്റെ പാട്ടിനെ അകമഴിഞ്ഞ് പ്രശംസിച്ച് അമിതാഭ് ബച്ചന്‍…

സഖാവ് എന്ന കവിതയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആര്യ ദയാല്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആര്യയുടെ പുതിയ പാട്ട് ആകര്‍ഷിച്ചത് മലയാളികളെ മാത്രമല്ല സാക്ഷാല്‍ അമിതാഭ് ബച്ചനെവരെയാണ്. കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം പോപ് ഗാനവും ഒക്കെയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ആര്യ നടത്തിയത്. ഇതു കേട്ട് ഞെട്ടിയ ബിഗ് ബി അമിതാഭ് ബച്ചന്‍ ആര്യയുടെ ഈ പ്രകടനം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചന്‍. തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നാണ് ബച്ചന്‍ കുറിക്കുന്നത്. ‘സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ… ദൈവം നിന്നെ…

Read More

സാമ്രാജ്യം ഹിന്ദിയില്‍ ചെയ്യണമെന്ന ആവശ്യവുമായി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വന്നു ! അഡ്വാന്‍സ് നല്‍കുകയും ചെയ്തു; സിനിമ നടക്കാതെ പോയത് തന്റെ പിടിപ്പുകേടു കൊണ്ടു മാത്രമെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍…

മലയാള സിനിമയിലെ വമ്പന്‍ഹിറ്റുകളിലൊന്നാണ് മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം. മലയാള സിനിമയിലെ എക്കാലത്തെയും ഡോണ്‍ മൂവികളില്‍ മുന്‍നിരയിലാണ് സാമ്രാജ്യത്തിന്റെ സ്ഥാനം. ഈ സിനിമ ബോളിവുഡിന്റെ വരെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ജോമോനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും വെച്ച് സിനിമ ചെയ്യണമെന്നും ബിഗ്ബി ആവശ്യപ്പെട്ടിരുന്നു. നിര്‍മാതാവ് ഗുഡ്നൈറ്റ് മോഹന്‍ വഴിയാണ് അമിതാഭ് ബച്ചന്‍ ജോമോനെ ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ എത്തിയാണ് ജോമോന്‍ കൂടിക്കാഴ്ച നടത്തിയത്. സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ”ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ കാമറയ്ക്ക് മുന്‍പിലായിരുന്നു. ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗരറ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക്…

Read More

ഫോട്ടോയ്ക്ക് പോസ് ചെയ്ത് തിരിഞ്ഞപ്പോള്‍ പിന്നില്‍ അയാളുടെ ചിത്രം ! ഞെട്ടലോടെ തിരിഞ്ഞോടി നടി രേഖ; വീഡിയോ വൈറലാകുന്നു…

വയസ് അറുപത്തിയഞ്ച് ആയെങ്കിലും ബോളിവുഡിലെ നിത്യഹരിത നായിക രേഖയുടെ സൗന്ദര്യത്തിന് ഇപ്പോഴും മാറ്റ് കുറഞ്ഞിട്ടില്ല.ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബു രത്‌നാനിയുടെ കലണ്ടര്‍ ലോഞ്ചിന് പ്രധാന ആകര്‍ഷണവും ഇത്തവണ രേഖ തന്നെ ആയിരുന്നു. സ്ഥിരം പട്ടു പുടവ ചുറ്റി ആഘോഷങ്ങള്‍ക്ക് എത്താറുള്ള രേഖ ഇത്തവണ ഒരു കറുത്ത വേഷമാണ് അണിഞ്ഞിരുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കവേ രേഖയ്ക്ക് ഒരു അബദ്ധം പിണഞ്ഞു. ക്യാമറയ്ക്കു മുന്നില്‍ പുഞ്ചിരിയോടെ പോസ് ചെയ്യുകയായിരുന്നു രേഖ. പെട്ടെന്ന് പുറകിലെ സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന ചിത്രത്തിലേയ്ക്ക് വെറുതെ തിരിഞ്ഞു നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. സ്‌ക്രീനില്‍ അമിതാഭിന്റെ ചിത്രം. ബച്ചന്റെ പടം കണ്ടതോടെ അനിഷ്ടത്തോടെ വേദിയില്‍ നിന്ന് രേഖ ഇറങ്ങി പോകുകയും ചെയ്തു. വളരെപ്പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ രംഗങ്ങള്‍ വൈറലാവുകയും ചെയ്തു. ബച്ചനും രേഖയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ ഒരു കാലത്ത് ശക്തമായിരുന്നു.എന്നാല്‍ ജയ ബാധുരിയെ ബച്ചന്‍ ജീവിതസഖിയാക്കിയതോടെ സകല…

Read More

ഇവിടെയാണ് ഞാന്‍ വീണു പോയത്; ഇവിടെ നിന്നുമാണ് മരണത്തെ തോല്‍പ്പിച്ച് ഞാന്‍ മടങ്ങിയെത്തിയത്; അമിതാഭ് ബച്ചന്‍ പറയുന്നത്

അമിതാഭ് ബച്ചന്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നായകനാണ്. അല്ലെങ്കില്‍ പുനീത് ഇസാറിന്റെ ഇടിയില്‍ ബിഗ്ബി എന്നന്നേക്കുമായി പരലോകം പൂകിയേനേ. പരിക്കേറ്റ് ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചു എന്നു തന്നെയാണ് ഡോക്ടര്‍മാര്‍ ആദ്യം വിധിയെഴുതിയതും. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ബിഗ് ബി ജീവിതത്തിലേയ്ക്ക് അവിശ്വസനീയമായി തിരിച്ചുവന്നത്. ശരിക്കും ഒരു സിനിമാസ്റ്റൈല്‍ തിരിച്ചുവരവ്. 1983ല്‍ പുറത്തിറങ്ങിയ കൂലിയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പുനിത് ഇസാറിന്റെ ഇടിയേറ്റ് വീണ ബച്ചന്റെ അടിവയറ്റിലാണ് മേശയിലിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ക്ലിനിക്കലി ഡെഡ് എന്നാണ് ഏതാനും നിമിഷനേരത്തേയ്ക്ക് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നീട് ആഴ്ചകളോളം കോമയിലായിലുമായി. വര്‍ഷങ്ങള്‍ക്കുശേഷം ആ കറുത്ത ഓര്‍മ പുതുക്കിയിരിക്കുകയാണ് ബച്ചന്‍. കൂലിയിലെ ആ സ്റ്റണ്ട് സീനിന്റെ ഒരു സ്റ്റില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബച്ചന്‍ അന്നത്തെ അനുഭവം പങ്കുവച്ചത്. കൂലിയിലെ ആ ഇടിയില്‍ ഞാന്‍ വീണുപോയി. മരണത്തിന്റെ വക്കിലെത്തി പിന്നെ എഴുന്നേറ്റു. അതിനെ അതിജീവിച്ചു. എവിടെയാണ് നിര്‍ത്തിയത്…

Read More