മോഹന്‍ലാലിനെ സുഖിപ്പിക്കാന്‍ പറഞ്ഞതായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് ! ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് സംവിധായകന്‍…

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോസ് തോമസ്. നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജോസ് തോമസ് സംവിധായകന്റെ കുപ്പായം അണിയുന്നത്. ഇപ്പോഴിതാ കമലദളം എന്ന ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരുമായുള്ള ഒരു ലൊക്കേഷന്‍ അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ജോസ് തോമസ്. ആന്ണറി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് ജോസ് തോമസ് സംസാരിക്കുന്നത്. ജോസ് തോമസ് പറയുന്നതിങ്ങനെ… സിനിമാവൃത്തങ്ങളിലെ ചില അസൂയാലുക്കള്‍ പറയാറുണ്ട്, മോഹന്‍ലാലിന്റെ ഡ്രൈവറായി വന്ന ആന്റണി ഇന്ന് ശതകോടീശ്വരനാണെന്ന്. കമലദളം എന്ന സിനിമയിലെ ഒരു അനുഭവം പറയാം. ഞാന്‍ ആ ചിത്രത്തിന്റെ സഹസംവിധായകനാണ്. ചിത്രത്തില്‍ ഏതെങ്കിലുമൊരു സീനില്‍ അഭിനയിക്കണമെന്ന് ആന്റണിക്ക് വലിയ ആഗ്രഹം. എന്നോടത് പറയുകയും ചെയ്തു. പക്ഷേ സീന്‍ അറിഞ്ഞപ്പോള്‍ ആന്റണി മടിച്ചു. കാരണം അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം. ലാല്‍ സാറിന്റെ മുഖത്ത് നോക്കി…

Read More

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ മനുഷ്യന്റെ നിഴലാകുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു; പ്രാര്‍ഥനയില്‍ ദൈവത്തിനൊപ്പം മനസില്‍ തെളിയുന്ന രൂപമാണത്; മോഹന്‍ലാലുമായുള്ള ആത്മബന്ധത്തെപ്പറ്റി ആന്റണി പെരുമ്പാവൂര്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയുടെ അഭിമാനതാരം മോഹന്‍ലാലിന്റെ സന്തതസഹചാരി എന്ന നിലയിലാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ മലയാളികള്‍ കാണുന്നത്. ഇപ്പോള്‍ ലാലുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ തുറന്നു പറയുകയാണ്. ”ആരെന്ത് പറഞ്ഞാലും ഞാന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴല്‍ ഞാനാണെന്നതില്‍ അഭിമാനിക്കുന്നു. ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ മുഖത്തോടൊപ്പം പലതവണ ലാല്‍ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചില്‍ കൈവെച്ച് പറയുന്നതാണ്. ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അതാണെനിക്ക് ലാല്‍ സാര്‍. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറും.” ഒരു മലയാളം ആഴ്ചപ്പതിപ്പില്‍ എഴുതിയ ആത്മകഥയിലാണ് ആന്റണി ഇങ്ങനെ പറഞ്ഞത്. മാഹന്‍ലാല്‍ ചുരുങ്ങിയത് ഒരു വര്‍ഷം ആയിരം കഥകളോളം കേള്‍ക്കാറുണ്ടെന്നും എന്നാല്‍ മൂന്നോ നാലോ സിനിമകളെ ചെയ്യാറുള്ളുവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ചില കഥകള്‍ വേണ്ടാ…

Read More