മോഹന്‍ലാലിനെ സുഖിപ്പിക്കാന്‍ പറഞ്ഞതായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് ! ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് സംവിധായകന്‍…

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോസ് തോമസ്. നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജോസ് തോമസ് സംവിധായകന്റെ കുപ്പായം അണിയുന്നത്. ഇപ്പോഴിതാ കമലദളം എന്ന ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരുമായുള്ള ഒരു ലൊക്കേഷന്‍ അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ജോസ് തോമസ്. ആന്ണറി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് ജോസ് തോമസ് സംസാരിക്കുന്നത്. ജോസ് തോമസ് പറയുന്നതിങ്ങനെ… സിനിമാവൃത്തങ്ങളിലെ ചില അസൂയാലുക്കള്‍ പറയാറുണ്ട്, മോഹന്‍ലാലിന്റെ ഡ്രൈവറായി വന്ന ആന്റണി ഇന്ന് ശതകോടീശ്വരനാണെന്ന്. കമലദളം എന്ന സിനിമയിലെ ഒരു അനുഭവം പറയാം. ഞാന്‍ ആ ചിത്രത്തിന്റെ സഹസംവിധായകനാണ്. ചിത്രത്തില്‍ ഏതെങ്കിലുമൊരു സീനില്‍ അഭിനയിക്കണമെന്ന് ആന്റണിക്ക് വലിയ ആഗ്രഹം. എന്നോടത് പറയുകയും ചെയ്തു. പക്ഷേ സീന്‍ അറിഞ്ഞപ്പോള്‍ ആന്റണി മടിച്ചു. കാരണം അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം. ലാല്‍ സാറിന്റെ മുഖത്ത് നോക്കി…

Read More

ദിലീപിന് പണ്ടു മുതലേ ഈ അസുഖമുണ്ടായിരുന്നു; മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍ ഇതു ചിന്തിക്കണം; സംവിധായകന്‍ ജോസ് തോമസിന്റെ നിര്‍ണായകമായ വെളിപ്പെടുത്തല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായിട്ട് ഒരു മാസം പിന്നിടുന്നു. ഈ അവസരത്തില്‍ നടന്റെ ആരോഗ്യനില അതീവമോശമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും വെളിയില്‍ വന്നിരുന്നു. പിന്നീട് ഇത് കള്ളമാണെന്ന ആരോപണവുമുണ്ടായി. എന്നാല്‍ ദിലീപിന്റെ രോഗാവസ്ഥയെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തിയതോടെ സംഭവത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ദിലീപിന് ഫ്‌ലൂയിഡ് കുറഞ്ഞു പോയെന്നും തല കറക്കമാണെന്നുമുള്ള റിപ്പോര്‍ട്ടുകളെ ശരി വെയ്ക്കുന്നതാണ് ജോസ് തോമസിന്റെ പോസ്റ്റ്. തനിക്ക് പരിചയമുള്ളപ്പോള്‍ മുതല്‍ ദിലീപിന് ഈ രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ജോസ് തോമസ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ‘വെര്‍ട്ടിഗോ’ എന്ന അസുഖവും ബാലന്‍സിങ് പ്രോബ്ലവും ഉള്ള ആളാണ് ഞാന്‍. ആ അസുഖത്തിന്റെ ബുദ്ധിമുട്ട് ശരിക്കും അറിയാവുന്ന ആള്‍. ഛര്‍ദിയും തലകറക്കവും തുടങ്ങിയാല്‍ മരിച്ചാല്‍മതിയെന്ന് തോന്നി പോകും. ഞാന്‍ ഇത് പറയാന്‍ കാരണം ജയിലില്‍ ദിലീപ് ഇതനുഭവിക്കുകയാണ്. സുരക്ഷ കാരണങ്ങളാല്‍ ആശുപത്രിയില്‍…

Read More